2018ല്‍ കേരളത്തെ നടുക്കിയ വെള്ളപ്പൊക്കം വെള്ളിത്തിരയിലേക്ക്; ചിത്രത്തില്‍ അണിനിരക്കുന്നത് വന്‍ താരനിര


2018ല്‍ കേരളത്തെ നടുക്കിയ വെള്ളപ്പൊക്കം വെള്ളിത്തിരയിലേക്ക്. 2018 എന്ന പേരിലിറങ്ങുന്ന ചിത്രം ജൂഡ് ആന്തണി ജോസഫാണ് സംവിധാനം ചെയ്യുന്നത്. സംവിധായകന്റേതുതന്നെയാണ് തിരക്കഥയും. യുവനോവലിസ്റ്റുകളില്‍ ശ്രദ്ധേയനായ അഖില്‍ പി ധര്‍മജന്‍ ആണ് സഹ രചയിതാവ്.
പൃഥ്വിരാജും ഫഹദ് ഫാസിലും ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ സിനിമയുടെ പേര് പ്രഖ്യാപിച്ചത്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, കലൈയരസന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, തന്‍വി റാം, ശിവദ, ഗൌതമി നായര്‍ എന്നീ പേരുകള്‍ പുറത്തെത്തിയ പോസ്റ്ററില്‍ ഉണ്ട്. ജൂഡ് ആന്റണി ജോസഫ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ്.

spot_img

Related news

1000 കോടി ക്ലബിലേക്ക് പ്രഭാസിന്റെ രണ്ടാം എൻട്രി

പ്രേക്ഷക പ്രീതിയും പ്രശംസയും ഏറ്റുവാങ്ങി പ്രഭാസ്‌നാഗ് അശ്വിന്‍ പാന്‍ ഇന്ത്യന്‍ ചിത്രം...

‘അമ്മ’യുടെ പ്രസിഡന്റായി വീണ്ടും മോഹൻലാൽ

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി മോഹൻലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പുതിയ...

മഹൽ ഇൻദ നെയിം ഓഫ് ഫാദർ സിനിമയിലെ അഭിനയത്തിന് ഉണ്ണിനായർക്ക് പ്രത്യേക ജൂറി പരാമർശം

മഹൽ ഇൻദ നെയിം ഓഫ് ഫാദർ സിനിമയിലെ അഭിനയിത്തിന് ഉണ്ണിനായർക്ക് പ്രത്യേക...

ഷാരൂഖിനെയും ദളപതി വിജയ്‌യെയും ഒരേ സിനിമയില്‍ കാണാം; അധികം വൈകില്ലെന്ന് അറ്റ്‌ലി

ഷാരൂഖ് ഖാനെയും ദളപതി വിജയ്‌യെയും ഒരേ സിനിമയില്‍ അണിനിരത്താന്‍ അറ്റ്‌ലി. ഇരുവര്‍ക്കും...

തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും വായനശാലകള്‍ വരും; നടന്‍ വിജയ്‌യുടെ പുതിയ സംരംഭം

ചെന്നൈ നടന്‍ വിജയ്!യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ച!ര്‍ച്ചയാകുന്ന സാഹചര്യത്തില്‍ പുതിയ...