108-ാമത് പട്ടാമ്പി നേര്‍ച്ച മാര്‍ച്ച് 20ന് നടക്കും

പട്ടാമ്പി: വള്ളുവനാടിന്റെ ദേശീയോത്സവമായി കൊണ്ടാടപ്പെടുന്ന പട്ടാമ്പി നേര്‍ച്ച മാര്‍ച്ച് 20ന് കൊണ്ടാടും. 108-ാം നേര്‍ച്ചയാണ് ഇത്തവണ ആഘോഷിക്കുന്നത്. നഗരപ്രദക്ഷിണ ഘോഷയാത്ര നിരീക്ഷിയ്ക്കാന്‍ ഇത്തവണ നഗരത്തില്‍ നിരവധി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്ന ഉപ കമ്മിറ്റികള്‍ക്ക് വരും വര്‍ഷങ്ങളില്‍ നേര്‍ച്ചയില്‍ പങ്കെടുക്കാനാവില്ലെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇത്തവണ നേര്‍ച്ചയുമായി ബന്ധപ്പെട്ട് ഫ്‌ലക്‌സുകളും മറ്റും ഒഴിവാക്കിയിട്ടുണ്ടെന്നും, മാര്‍ച്ച് 18ന് വൈകീട്ട് 4ന് മൗലീദ് പാരായണവും തുടര്‍ന്ന് അന്നദാനവും നടക്കും.

മാര്‍ച്ച് 19ന് വൈകീട്ട് മാര്‍ക്കറ്റില്‍ നേര്‍ച്ചയുമായി ബന്ധപ്പെട്ട പതിവ് വാണിഭവും പുതിയതായി തുടങ്ങിയിട്ടുണ്ടെന്നും കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

പട്ടാമ്പിയുടെ പൈതൃകവും, പാരമ്പര്യവും വിശ്വാസവും, സൗഹൃദവും സമ്മേളിക്കുന്നതാണ് നേര്‍ച്ച. കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച ശേഷം നടക്കുന്ന 108-ാം നേര്‍ച്ചയെ വരവേല്‍ക്കാന്‍ പട്ടാമ്പി ഒരുങ്ങിക്കഴിഞ്ഞു. പട്ടാമ്പി നഗരസഭയുടെ നേതൃത്വത്തില്‍ നേര്‍ച്ചയുടെ ക്രമീകരണങ്ങള്‍ നടക്കുന്നു. ഇതിനായി എല്ലാ ഗവ. ഡിപ്പാര്‍ട്ടുമെന്റുകളിലെയും ഉദ്യോഗസ്ഥരുടെ സഹകരണവുമുണ്ട്. ഗവ.നോട്ടീഫൈഡ് ഉത്സവമാണ് പട്ടാമ്പി നേര്‍ച്ച.

മാര്‍ച്ച് 20ന് ഉച്ചക്ക് 11 മണിക്ക് പാരമ്പര്യ അവകാശികളും, കേന്ദ്ര ആഘോഷ കമ്മിറ്റിയും ഉപാഘോഷ കമ്മിറ്റികളും ചേര്‍ന്ന് കൊടിയേറ്റം നടത്തും. വൈകീട്ട് 5 മണിക്ക് മതസൗഹാര്‍ദ്ദത്തിന്റെ ഊടുംപാവും വിളിച്ചോതുന്ന പ്രദക്ഷിണ ഘോഷയാത്ര നടക്കും. ഇതില്‍ 45 ഓളം ഉപ ആഘോഷക്കമ്മിറ്റികള്‍ പങ്കെടുക്കും. മാര്‍ച്ച് 21ന് പുലര്‍ച്ച 6 മണിക്ക് പാരമ്പര്യ അവകാശികളായ റാവുത്തന്മാരുടെ തിരുമുല്‍ക്കാഴ്ചകളും, അപ്പപ്പെട്ടികളുമായി എത്തുന്നതോടെ നേര്‍ച്ച സമാപിക്കും.

വാദ്യ മത്സരവും, ഏറ്റവും നല്ല സംഘങ്ങള്‍ക്കുള്ള സമ്മാനങ്ങളും നേര്‍ച്ചയുടെ ഭാഗമായി ഉണ്ടാവുമെന്ന് കേന്ദ്രാഘോഷ കമ്മറ്റി പ്രസിഡന്റ് കെ.ടി.രാമചന്ദ്രന്‍, ഖജാന്‍ജി സി.ഹനീഫ മാനു, വൈസ് പ്രസിഡന്റ് റഫീഖ് കള്ളി വളപ്പില്‍, പ്രോഗ്രാം കണ്‍വീനര്‍ ഉസ്മാന്‍ പുളിക്കല്‍, അലി പൂവ്വത്തിങ്ങല്‍ എന്നിവര്‍ അറിയിച്ചു.

spot_img

Related news

മുഅല്ലിം ഡേ യും പ്രതിഭകളെ ആദരിക്കല്‍ ചടങ്ങും നടന്നു

നരിപ്പറമ്പ്: ജീലാനി നഗര്‍ മദ് റസത്തുല്‍ ബദ്രിയ്യ ഹാളില്‍ ജീലാനി മഹല്ല്...

വളാഞ്ചേരി നഗരസഭാ പരിധിയിലെ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകള്‍ നീക്കം ചെയ്യാൻ നിർദേശം

വളാഞ്ചേരി: ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം വളാഞ്ചേരി നഗരസഭാ പരിധിയിലെ പാതയോരങ്ങളിൽ...

വലിയ അക്കങ്ങള്‍ പറയാന്‍ മന്ത്രിക്ക് അറിയാത്തതുകൊണ്ടാണ് മലപ്പുറത്തെ സീറ്റിന്റെ കുറവ് ചെറിയ വ്യത്യാസമായി തോന്നുന്നതെന്ന് സത്താര്‍ പന്തല്ലൂര്‍

മലപ്പുറം :വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍....

കുറ്റിപ്പുറം മഞ്ചാടിയിലുണ്ടായ വാഹനാപകടത്തില്‍ ഡിവൈഎഫ്‌ഐ മലപ്പുറം മുന്‍ ജില്ലാ കമ്മിറ്റി അംഗം മരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം തിരൂര്‍ റോഡില്‍ മഞ്ചാടിയിലുണ്ടായ വാഹനാപകടത്തില്‍ ഡിവൈഎഫ്‌ഐ മലപ്പുറം മുന്‍...

യുഎസ്എസ് ജേതാക്കള്‍ക്ക് അസെന്റിന്റെ ആദരം

വളാഞ്ചേരി: വളാഞ്ചേരിയിലെ പ്രമുഖ ട്യൂഷന്‍ സെന്റര്‍ ആയ അസെന്റിന്റെ ആഭിമുഖ്യത്തില്‍ യുഎസ്എസ്...