ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന വാദത്തെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകന്‍ അറസ്റ്റില്‍. ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ രത്തന്‍ ലാലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സര്‍വകലാശാലയിലെ ഹിന്ദു കോളേജിലെ ചരിത്രാധ്യാപകനാണ് രത്തന്‍ ലാല്‍.
രത്തന്‍ ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് സംഘ്പരിവാര്‍ അനുകൂല അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ ഡല്‍ഹി പൊലീസിന് നല്‍കിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഐപിസി 153 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശിവലിംഗത്തിനെതിരെ അപകീര്‍ത്തിപരമായും പ്രകോപനപരവുമായ ട്വീറ്റും അടുത്തിടെ രത്തന്‍ ലാല്‍ പോസ്റ്റ് ചെയ്തിരുന്നുവെന്ന് അഭിഭാഷകന്റെ പരാതിയില്‍ പറയുന്നു.