ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ചു

വിവാദങ്ങൾക്കൊടുവിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. മുൻ സർക്കാരുമായുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളെ തുടർന്നായിരുന്നു ഇരുവർക്കുമെതിരെ നടപടിയുണ്ടായിരുന്നത്. സസ്പെൻഷൻ പിൻവലിച്ച സാഹചര്യത്തിൽ ഇരുവരുടെയും പുതിയ പോസ്റ്റിംഗുകൾ നിശ്ചയിക്കുന്നതിനായി സിവിൽ സർവീസ് ബോർഡ് യോഗം നാളെ രാവിലെ ചേരും.

മുൻ സർക്കാരിനെ പരസ്യമായി വിമർശിച്ചതിന്റെ പേരിലായിരുന്നു തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പ് ബി. അശോകിനെ സസ്പെൻഡ് ചെയ്തത്. അതേസമയം, എൻ. പ്രശാന്ത് കഴിഞ്ഞ രണ്ടു വർഷമായി സസ്പെൻഷനിലാണ്. ഇരുവരെയും തിരിച്ചെടുക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ച സർക്കാർ, ഇപ്പോൾ സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവിടുകയായിരുന്നു.

ഉദ്യോഗസ്ഥരുടെ പുതിയ നിയമനങ്ങൾക്ക് മുന്നോടിയായി നാളെ രാവിലെ പത്തരയ്ക്കാണ് സിവിൽ സർവീസ് ബോർഡ് യോഗം ചേരുന്നത്. വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റ ശേഷം ആദ്യ ഘട്ടത്തിൽ നടത്തിയ ഐഎഎസ് ഉദ്യോഗസ്ഥരുടെ പോസ്റ്റിംഗുകളിലും വകുപ്പ് വിഭജനത്തിലും വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഭരണതലത്തിൽ സമഗ്രമായ അഴിച്ചുപണി ലക്ഷ്യമിട്ടാണ് നാളത്തെ യോഗം.

ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊതുഭരണ വകുപ്പ് സെക്രട്ടറി എന്നിവരാണ് നാളത്തെ നിർണായക യോഗത്തിൽ പങ്കെടുക്കുക. ചട്ടപ്രകാരം രണ്ടു വർഷം തികയും മുൻപ് പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ളവരെ സ്ഥലം മാറ്റണമെങ്കിൽ ബോർഡിന്റെ അനുമതി ആവശ്യമാണ്. ഡോ. ബി. അശോക്, എൻ. പ്രശാന്ത് എന്നിവരുൾപ്പെടെയുള്ളവരുടെ പുതിയ ചുമതലകൾ നാളത്തെ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും. ബി. അശോക് ഏതെങ്കിലും സുപ്രധാന വകുപ്പിലേക്ക് വരുമെന്നാണ് സൂചന. രണ്ടു വർഷമായി സർവീസിന് പുറത്തിരിക്കുന്ന എൻ. പ്രശാന്തിന് എന്ത് ചുമതല നൽകുമെന്നതും സിവിൽ സർവീസിനുള്ളിൽ വലിയ ആകാംക്ഷയ്ക്ക് കാരണമായിട്ടുണ്ട്.

spot_img

Related news

പുലർച്ചെ അഞ്ച് മണിക്ക് കെഎസ്ആർടിസി ബസ് മോഷ്ടിച്ചു; ജീവനക്കാർ പിന്തുടർന്നതോടെ വഴിയിൽ ഉപേക്ഷിച്ച് കള്ളൻ കടന്നുകളഞ്ഞു

പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും അജ്ഞാതൻ ബസ് മോഷ്ടിച്ചു. ഇന്ന് പുലർച്ചെ...

ഭർത്താവുമായി സാമ്പത്തിക തർക്കം; വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെ ഭീഷണിപ്പെടുത്തി കാർ മോഷ്ടിച്ച സംഘം റിമാൻഡിൽ

കൊച്ചി മൂവാറ്റുപുഴയിൽ വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പോർച്ചിൽ കിടന്ന കാർ...

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് ആരോ​ഗ്യ മന്ത്രി കെ...

കളിക്കളത്തിലെ തർക്കം കൊടുംപകയായി; തിരുവനന്തപുരത്ത് 17-കാരനെ തല്ലിക്കൊന്നത് ആസൂത്രിതമായി

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ നടുക്കിയ വെടിവച്ചാംകോവിലിലെ പതിനേഴുകാരൻ ശിവസൂര്യയുടെ കൊലപാതകത്തിന് പിന്നിൽ...

എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റൽ പരിസരത്ത് കഞ്ചാവ് ചെടികൾ! ക്യാമ്പസുകൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി പോലീസ്

ഇടുക്കിയിൽ ലഹരിസംഘങ്ങൾക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തുഫാൻ' ശക്തമാകുന്നു. കുമളിയിൽ ഒന്നര...