ഗുരുവായൂര്‍ പ്രസ് ഫോറത്തിന്റെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള സുരേഷ് വാരിയര്‍ സ്മാരക പുരസ്‌കാരം മാധ്യമം വൈപ്പിന്‍ ലേഖിക ഹസീന ഇബ്രാഹിമിനും ദൃശ്യമാധ്യമ വിഭാഗത്തിലെ പുരസ്‌കാരം സി.എന്‍.ടി.വി റിപ്പോര്‍ട്ടര്‍ ഷാഫി ചങ്ങരംകുളത്തിനും. 10000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഈ മാസം അവസാനം ഗുരുവായൂരില്‍ നടക്കുന്ന സുരേഷ് വാരിയര്‍ അനുസ്മരണ ചടങ്ങില്‍ സമ്മാനിക്കുമെന്ന് പ്രസ് ഫോറം ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സി.എ. കൃഷ്ണന്‍, ദൃശ്യ മാധ്യമ പ്രവര്‍ത്തക പ്രിയ ഇളവള്ളിമഠം, പി.കെ. രാജേഷ് ബാബു എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്. പ്രസ് ഫോറം പ്രസിഡന്റ് പി.കെ. രാജേഷ് ബാബു, സെക്രട്ടറി ലിജിത്ത് തരകന്‍, ട്രഷറര്‍ ശിവജി ഗുരുവായൂര്‍, ജോഫി ചൊവ്വന്നൂര്‍, കെ. വിജയന്‍ മേനോന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.