മീഡിയാവണിന് സംപ്രേഷണം തുടരാം;ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി: മീഡിയവണ്‍ സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധിക്ക് സുപ്രിംകോടതിയുടെ സ്റ്റേ. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവര്‍ അടങ്ങുന്ന ബഞ്ചിന്റേതാണ് വിധി. ചാനലിന് മുമ്പുണ്ടായിരുന്നതുപോലെ പ്രവര്‍ത്തിക്കാമെന്ന് കോടതി ഉത്തരവിട്ടു. ചാനലിന് വിലക്കേര്‍പ്പെടുത്തുന്നതിനുള്ള സുരക്ഷാ ആശങ്കകള്‍ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച ഫയലുകള്‍ പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി വിലക്ക് സ്റ്റേ ചെയ്തത്.

സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് വേണമെന്ന മിഡീയവണിന്റെ ആവശ്യത്തിലാണ് ബഞ്ച് ഇന്ന് വാദം കേട്ടത്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിനെതിരെ മീഡിയവണ്‍ സമര്‍പ്പിച്ച ഹര്‍ജി മാര്‍ച്ച് പത്തിനാണ് സുപ്രിംകോടതി പരിഗണിച്ചത്. ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.

spot_img

Related news

പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു

മലപ്പുറം വേങ്ങരയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു വേങ്ങര കോട്ടുമല...

ഫേസ് വളാഞ്ചേരി യുഎഇ ഫോറം റമദാനിൽ സ്വരൂപിച്ച തുക വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്‌ കൈമാറി

വളാഞ്ചേരിയിൽ പ്രവർത്തിച്ചു കൊണ്ടരിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനറിന്റെ പ്രവർത്തനങ്ങളിൽ ഒരിക്കൽക്കൂടി...

ലോക ജലദിനത്തില്‍ മലപ്പുറം വളാഞ്ചേരി നഗരസഭയില്‍ കുടിവെള്ള വിതരണം ആരംഭിച്ചു

2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് 20 ലക്ഷം രൂപ വകയിരുത്തിയാണ് കുടിവെള്ളം...

പുതുതായി അനുവദിച്ച മംഗളൂരു – രാമേശ്വരം ട്രെയിനിന് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല

റെയില്‍വേ പുതുതായി പ്രഖ്യാപിച്ച പ്രതിവാര മംഗളൂരു - രാമേശ്വരം ട്രെയിനിന് മലപ്പുറം...

സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പി എസ് എം ഒ കോളേജ് വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി ചന്തപ്പടിയിൽ സ്ക്കൂൾ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര...