വിദ്യാര്‍ഥികളോട് മര്യാദയില്ലാതെ പെരുമാറുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദാക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവ്. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷനറും
സംസ്ഥാന പൊലീസ് മേധാവിയും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും
ബാലാവകാശ കമ്മിഷന്‍ അംഗം റെനി ആന്റണി വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ കൈ കാണിച്ചാല്‍ നിര്‍ത്താതെ പോകുന്നതും സീറ്റില്‍ ഇരുന്നുള്ള യാത്ര നിഷേധിക്കുന്നതും
കുട്ടികളോടുള്ള കടുത്ത വിവേചനവും അവകാശങ്ങളുടെ ലംഘനവുമാണ്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷനറോട് നിര്‍ദേശിച്ചു.