തിരൂരങ്ങാടി എ ആര്‍ നഗര്‍ വി കെ പടിയില്‍ വിദ്യാര്‍ത്ഥിനി വെള്ളത്തില്‍ മുങ്ങി മരിച്ചു. കൊണ്ടോട്ടി മുറയൂര്‍ സ്വദേശി അബ്ദുല്‍ ജബ്ബാറിന്റെ മകള്‍ ആഫിയ(12) ആണ് മരിച്ചത്.വികെ പടിയില്‍ ഉമ്മയുടെ വീട്ടില്‍ വിരുന്നു വന്നതായിരുന്നു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് തോട്ടിലെ വെള്ളത്തില്‍ മുങ്ങി അപകടം നടന്നത്.ഉടനെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.