നിലമ്പൂര്‍:കരുളായി വാരിക്കലില്‍ കാര്‍ അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. കുഴലംമുണ്ടയിലെ ജോജി പ്രിയ ദമ്പതികളുടെ മകന്‍ ആദല്‍ ജോജിയാണ് മരിച്ചത്.കൂടെ ഉണ്ടായിരുന്ന രണ്ടുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെ 2.50ഓടെയാണ് കരുളായി ചുള്ളിയോട് പാതയിലെ പാണ്ട്യാലുംപാടത്ത് വെചാണ് അപകടം സംഭവിച്ചത്. മരണപ്പെട്ട ആദല്‍ ജോജിയുടെ മാതൃ സഹോദരന്റെ കോഴിക്കോടുള്ള വീട്ടില്‍ നിന്ന് മടങ്ങി വരുന്നതിനിടെ വീടിന് ഒരു കിലോമീറ്റര്‍ അകലെ വെച്ചാണ് പാതയോരത്തെ താഴ്ച്ചയിലുള്ള പാടശേഖരത്തിലേക്ക് കാര്‍ കമഴ്ന്ന് മറിഞ്ഞത്. മരണപ്പെട്ട ആദലും ഇവരുടെ മുത്തശ്ശി ഏലിയാമ, വീട്ടിലെ ജോലിക്കാരി സുശീല എന്നീ മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. പരുക്ക് പറ്റിയ ഏലിയാമ, സുശീല എന്നിവരെ ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആദല്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. അപകടം നടന്ന് ഏതാനും സമയത്തിന് ശേഷമാണ് ആളുകള്‍ സംഭവമറിയുന്നത്. പിന്നീട് നാട്ടുകാരും പൂക്കോട്ടുംപാടം പൊലീസും, ഇ.ആര്‍.എഫ് പ്രവര്‍ത്തകരു ചേര്‍ന്ന് കാര്‍ ഗ്ലാസ് വെട്ടിപൊളിച്ചാണ് മൃതദേഹവും പരിക്കുപറ്റിയവരെയും പുറത്തെത്തിച്ചത്. അപകട കാരണം വ്യക്തമല്ല