കാര്‍ത്തലയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. കാര്‍ത്തല മര്‍ക്കസ് കോളേജിന് സമീപത്തുവെച്ചാണ് അപകടം. ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു. ആതവനാട് സ്വദേശിയായ നസീഫാ(18)ണ് മരിച്ചത്. മര്‍ക്കസ് കോളേജിലെ ബിരുദ വിദ്യാര്‍ഥിയാണ് മരിച്ച നസീഫ്. കൂടെയുണ്ടായിരുന്ന സുഹൃത്തും ചോറ്റൂര്‍ സ്വദേശിയുമായ യാസിറിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.