മലപ്പുറം | കടലുണ്ടി പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുമുറി മുണ്ടുപറമ്പില്‍ ഹരിദാസന്റെ മകന്‍ അഭിനവ് (18) ആണ് മരിച്ചത്. കടലുണ്ടി പുഴയിലെ കരുവാള മുഴിക്കല്‍ കടവില്‍ ഇന്നലെ വൈകിട്ടോടെ കുളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന ഉടനെ തന്നെ കുട്ടിയെ കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.