ഒരേ സമയം കണ്ണൂരിലും നീലേശ്വരത്തുമായി മൂന്ന് ട്രെയിനുകള്‍ക്കുനേരെ കല്ലേറ്; 2 ട്രെയിനുകളുടെ ചില്ല് തകര്‍ന്നു

കണ്ണൂരിലും നീലേശ്വരത്തുമായി മൂന്ന് ട്രെയിനുകള്‍ക്കുനേരെ കല്ലേറ്. ഞായറാഴ് രാത്രി ഏഴിനും ഏഴരയ്ക്കുമിടയിലാണ് മൂന്ന് കല്ലേറും ഉണ്ടായത്. കല്ലേറില്‍ ട്രെയിനിന്റെ ജനല്‍ ചില്ല് തകര്‍ന്നു.

തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ്, ചെന്നെ സൂപ്പര്‍ ഫാസ്റ്റ്, ഓഖഎറണാകുളം എക്‌സ്പ്രസ് എന്നിവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കണ്ണൂരിനും വളപട്ടണത്തിനും ഇടയിലാണ് തിരുവനന്തപുരംനേത്രാവതി എക്‌സ്പ്രസ് ആക്രമിക്കപ്പെട്ടത്. കല്ലേറില്‍ എസി (എ1) കോച്ചിന്റെ ജനല്‍ച്ചില്ല് തകര്‍ന്നു.

രണ്ടാമത്തെ കല്ലേറ് നടന്നത് കണ്ണൂരിനും കണ്ണൂര്‍ സൗത്തിനും ഇടയിലാണ്. മംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്ക് പോകുന്ന ചെന്നെ സൂപ്പര്‍ ഫാസ്റ്റിന്റെ (12686) എ സി കോച്ചിന്റെ ജനല്‍ച്ചില്ല് തകര്‍ന്നു.

ഓഖ എറണാകുളം എക്‌സ്പ്രസിന് (16337) നേരേ നീലേശ്വരം എത്തും മുന്നേയാണ് കല്ലെറുണ്ടായത്. മുന്‍പിലെ ജനറല്‍ കോച്ചില്‍ കല്ല് വീണു. ആര്‍ക്കും പരിക്കില്ല. മൂന്നും വ്യത്യസ്ത വണ്ടികളാണെങ്കിലും കല്ലേറ് ഒരേദിവസം ഒരേസമയം നടന്നത് റെയില്‍വേ ഗൗരവമായിട്ടാണ് അന്വേഷിക്കുന്നത്.

നേരത്തെയും കണ്ണൂരിലും പരിസരങ്ങളിലും വന്ദേഭാരത് അടക്കമുള്ള ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം മൂകാംബിക സന്ദര്‍ശനത്തിന് ശേഷം ട്രെയിനില്‍ മടങ്ങവെ കോട്ടയം സ്വദേശിനി 12കാരിക്ക് ?കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റിരുന്നു. മംഗളൂരുതിരുവനന്തപുരം എക്‌സ്പ്രസില്‍ സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്യവെ കണ്ണൂര്‍ സൗത്തിനും എടക്കാടിനുമിടയിലാണ് അന്ന് കല്ലേറുണ്ടായത്. കണ്ണൂരിനും വളപട്ടണത്തിനുമിടയിലും കണ്ണൂരിനും കണ്ണൂര്‍ സൗത്തിനുമിടയിലും റെയില്‍വേ സംരക്ഷണസേനയും റെയില്‍വേ പൊലീസും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...