സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് ഇന്ന് തുടക്കം

65ാമത് സംസ്ഥാന കായികമേളക്ക് തൃശൂരില്‍ ഇന്ന് തുടക്കമാകും. തേക്കിന്‍കാട് മൈതാനിയില്‍ വെച്ച് മന്ത്രി ആര്‍ ബിന്ദു മുന്‍ ഫുട്‌ബോള്‍ താരം ഐഎം വിജയന് ദീപശിഖ കൈമാറിക്കൊണ്ട് ദീപശിഖ പ്രയാണം ഉദ്ഘാടനം ചെയ്തു. കായികമേളയോട് അനുബന്ധിച്ചുള്ള ദീപശിഖ പ്രയാണം ഇന്ന് രാവിലെ 8.30ന് തേക്കിന്‍ കാട് മൈതാനിയിലെ തെക്കേഗോപുരനടയില്‍ നിന്നുമാണ് ആരംഭിച്ചത്. വിളംബര ജാഥയില്‍ ആയിരത്തോളം സ്‌പോര്‍ട്‌സ് താരങ്ങള്‍ പങ്കെടുക്കും.

ദീപശിഖ പ്രയാണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ആര്‍ ബിന്ദു, മുന്‍ ഫുട്‌ബോള്‍ താരം ഐ എം വിജയന്‍, ടി എന്‍ പ്രതാപന്‍ എം പി, മേയര്‍ എം കെ വര്‍ഗീസ് തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. തെക്കേഗോപുര നടയില്‍ നിന്ന് ആരംഭിക്കുന്ന ദീപശിഖാ പ്രയാണം 15 സ്‌കൂളുകളില്‍ നിന്ന് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയതിനു ശേഷം കുന്നംകുളം നഗരം ചുറ്റി കായികോത്സവ വേദിയില്‍ എത്തിച്ചേരും.

കായികമേളയുടെ ഉദ്ഘാടനം 17ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. കുന്നംകുളം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌റ്റേഡിയമാണ് 65ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് വേദിയാകുന്നത്. ഇന്ന് ടീമുകളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി, നാളെ മത്സരങ്ങള്‍ക്ക് തുടക്കമാകും. ആറ് കാറ്റഗറികളിലായി 3000ത്തില്‍ കൂടുതല്‍ മത്സരാര്‍ത്ഥികള്‍ കായികമേളയുടെ ഭാഗമാകും. സമാപന സമ്മേളനം 20ന് മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും.

spot_img

Related news

മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോഹ -കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു

കൊച്ചി: മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോഹ കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു....

വിദേശ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തി

തിരുവനന്തപുരം: വിദേശ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കേരളത്തില്‍ തിരിച്ചെത്തി....

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി; തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങി എത്തും

ദുബായ്: മുന്‍നിശ്ചയിച്ച പ്രകാരമുള്ള യാത്രയില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍...

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി...

ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാടന്‍പാട്ട് കലാകാരന്‍ മരിച്ചു.

ഷൊര്‍ണൂര്‍/കൂറ്റനാട്: കുളപ്പുള്ളി ഐ.പി.ടി. കോളേജിന് സമീപം ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്...