നവരാത്രി ആഘോഷങ്ങള്‍ക്ക് പിന്നാലെ വിജയദശമി ദിനത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍. തുഞ്ചന്‍ പറമ്പിലും കൊല്ലൂ!ര്‍ മൂകാംബികാ ക്ഷേത്രത്തിലുമടക്കം ആയിരക്കണക്കിന് പേരാണ് വിദ്യാരംഭം കുറിക്കാന്‍ കുട്ടികളുമായെത്തിയിരിക്കുന്നത്. വിപുലമായ സജ്ജീകരണങ്ങളാണ് ക്ഷേത്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. സാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രമുഖരാണ് തുഞ്ചന്‍ പറമ്പില്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുക. പതിവ് പോലെ ഇത്തവണയും സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങുകള്‍ പുരോഗമിക്കുന്നത്. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും വിദ്യാരംഭം കുറിക്കാന്‍ നിരവധി പേര്‍ എത്തി. പുല!ര്‍ച്ചെ നാല് മണിയോടെയാണ് പനച്ചിക്കാട് വിദ്യാരംഭച്ചടങ്ങുകള്‍ ആരംഭിച്ചത്.