പാലക്കാട്: ആര്‍.എസ്.എസ് മുന്‍ ജില്ല ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ കൂടി കസ്റ്റഡിയില്‍.ഗൂഢാലോചനയില്‍ പങ്കെടുത്തവരും വാഹനം എത്തിച്ചവരുമാണ് കസ്റ്റഡിയിലായത്
ഇതോടെ കേസില്‍ ആകെ പിടിയിലായവരുടെ എണ്ണം 10 ആയി.പിടിയിലായ മൂന്നു പേരും ശംഖുവാരത്തോട് സ്വദേശികളാണ്. ഇതിലൊരാള്‍ കൃത്യം നടക്കുമ്പോള്‍ മേലാമുറി ഭാഗത്ത് ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.
അതേസമയം, കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെയടക്കം ഇനിയും പിടികൂടാനുണ്ട്.
അതേസമയം, കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ അടക്കം ഇനിയും പിടികൂടാനുണ്ട്. ശ്രീനിവാസനെ കടയിലെത്തി വെട്ടിവീഴ്ത്തിയ മൂന്നാളുള്‍പ്പെടെ ആറംഗ സംഘം ഒളിവിലാണ്. ഇവര്‍ക്കായി നിരീക്ഷണങ്ങളും പരിശോധനകളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തുന്നുണ്ട്.