വളാഞ്ചേരി:നടക്കാവിൽ ഹോസ്പിറ്റൽ അക്കാദമി ഓഫ് പാരമെഡിക്കൽ സയൻസിന്റെ ഈ കൊല്ലത്തെ കോളേജ് ഡേ “ innovate 2K23” മെയ് 23 – ന് ചൊവ്വാഴ്ച 9 മണിക്ക് കാവുംപുറം സാഗർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ചടങ്ങിൽ നടക്കാവിൽ ഹോസ്പിറ്റൽ അക്കാദമിയും, Aviation and hotel management രംഗത്ത് കഴിഞ്ഞ പത്ത് വർഷത്തോളമായി മികച്ച കരിയർ സമ്മാനിക്കുന്ന AHR campus cochi യും സംയുക്തമായി നടത്തുന്ന Aviation and hotel management കോഴ്സിൻ്റെ launching ceremony പ്രശസ്ത തെന്നിന്ത്യൻ actress പ്രെയാഗ മാർട്ടിൻ നിർവഹിക്കും. നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറുമെന്നും സംഘാടകർ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ നടക്കാവിൽ ഹോസ്പിറ്റൽ ജനറൽ മാനേജർ കെ.പി.മുഹമ്മദ് അബ്ദുറഹ്മാൻ,നടക്കാവിൽ ഹോസ്പിറ്റൽ അക്കാഡമി ഓഫ്
പരമെഡിക്കൽ സയൻസ് ഡയറക്ടർ ഡോ.ഷഫീക് നടക്കാവിൽ,റേഡിയോളജി വിഭാഗം മേധാവി മുഹമ്മദ് നിസാർ,ഓപ്പറേഷൻ തിയേറ്റർ
ടെക്നോളജി മേധാവി അശ്വതി ബാലൻ,നഴ്സിംഗ് വിഭാഗം മേധാവി
മുഹമ്മദ് കെ. സഹൽ സലാം എന്നിവർ സംബന്ധിച്ചു.