കോഴിക്കോട്: കൂളിമാട് പാലത്തിന്റെ സ്ലാബുകള്‍ തകര്‍ന്നു വീണ സംഭവത്തില്‍ പിഡബ്ല്യുഡി വിജിലന്‍സ് വിഭാഗം ഇന്ന് പരിശോധന നടത്തും. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എം അന്‍സാറിന്റെ മേല്‍നോട്ടത്തിലാവും പരിശോധന. നിര്‍മ്മാണത്തില്‍ ക്രമക്കേടുകളുണ്ടോയെന്ന് പരിശോധിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍ദ്ദേശിച്ചിരുന്നു. ചാലിയാറിന് കുറുകെ കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് മുക്കത്തെ കൂളിമാട് പാലം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ, തിങ്കളാഴ്ച്ച രാവിലെയാണ് പാലം തകര്‍ന്നത്. മലപ്പുറം ജില്ലയുടെ ഭാഗത്ത് നിര്‍മിച്ച തൂണുകള്‍ക്കുമുകളിലെ സ്ലാബുകള്‍ തകരുകയായിരുന്നു. മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പിഡബ്ല്യുഡി വിജിലന്‍സ് വിഭാഗത്തിന്റെ പരിശോധന.