സില്‍വര്‍ലൈന്‍; കല്ലുകള്‍ പിഴുതെറിഞ്ഞ് യു ഡി എഫുകാര്‍ ജയിലില്‍ പോകും: വി ഡി സതീശന്‍

തിരുവനന്തപുരം| സില്‍വര്‍ലൈന്‍ സമരത്തില്‍ നിന്ന് പിന്നോട്ട്‌പോകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കെ റെയില്‍സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ് യു ഡി എഫ് പ്രവര്‍ത്തകര്‍ ജയിലില്‍ പോകുമെന്നും സാധാരണക്കാരെ ജയിലിലടക്കാന്‍ അനുവദിക്കില്ലെന്നും സതീശന്‍ പറഞ്ഞു. സാധാരണക്കാരാണ് സില്‍വര്‍ലൈന്‍ സമരത്തിലുള്ളത്. സി പി എമ്മിന് നന്ദിഗ്രാമില്‍ സംഭവിച്ചത് ഇവിടെയും സംഭവിക്കും.

അതിരടയാള കല്ലുകള്‍ പിഴുതെറിയാന്‍ യുഡിഎഫ് തീരുമാനിച്ചപ്പോള്‍ ജനങ്ങള്‍ അത് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ജനങ്ങള്‍ക്കെതിരെ പോലീസ് കേസെടുക്കുകയാണ്. അതുകൊണ്ട് ഈ സമരം യു ഡി എഫ് ഏറ്റെടുക്കുകയാണ്.
ഇതുവരെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് ചെയ്തത്. എന്നാല്‍ ഇനിമുതല്‍ ജനങ്ങളെ പിന്നില്‍ നിര്‍ത്തും.

കേരളത്തെ പണയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. പാരിസ്ഥിതികമായി തകര്‍ക്കാനും ശ്രമിക്കുന്നു. ഇതിന് പിന്നില്‍ വന്‍ അഴിമതിയുണ്ട്. സമരം അടിച്ചമര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ വഴങ്ങില്ല. സമരത്തിന്റെ രൂപവും ഭാവവും മാറ്റുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

spot_img

Related news

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്‍പുലരി കണി കണ്ടുണര്‍ന്ന് നാടെങ്ങും ഇന്ന് വിഷു ആഘോഷം

ഐശ്വര്യവും, സമ്പല്‍സമൃദ്ധിയും നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാര്‍ത്ഥനയും, പ്രതീക്ഷയുമായി ഇന്ന് വിഷു....

റഹീമിനെ മോചിപ്പിക്കാൻ കാരുണ്യപ്പെയ്ത്; വാദി ഭാഗം വക്കീലുമായി കൂടിക്കാഴ്ച ഉടൻ

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് 34 കോടി രൂപ...

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം; 7 വിദ്യാർത്ഥികൾക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ സ്വർണ മെഡലുകൾ

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ 7 വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ മെഡിക്കൽ സയൻസ്...

ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സ് ബ്രാന്റ് അംബാസിഡർ

പാലക്കാട്‌: സിനിമാതാരം ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പുതിയ...

ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍, അസാധാരണ നീക്കം

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത്...