സില്‍വര്‍ ലൈന്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞാല്‍ പദ്ധതി തടയാനാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരം നടത്തി കോണ്‍ഗ്രസ് സമയം കളയരുതെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന് വേണമെങ്കില്‍ കല്ല് എത്തിച്ച് നല്‍കാം.
സില്‍വര്‍ ലൈനിനെതിരെ നടക്കുന്നത് രാഷ്ട്രീയസമരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.പലയിടത്തും സമരം ചെയ്യുന്നത് ഭൂമി നഷ്ടപ്പെടുന്നവരല്ല. മാടപ്പള്ളിയിലെ സമരം ആസൂത്രമാണ്. കേന്ദ്രമന്ത്രിക്കൊപ്പം ഒരു സമുദായ നേതാവും മാടപ്പള്ളിയില്‍ സമരത്തിനെത്തി. കല്ല് പിഴുതെറിഞ്ഞാല്‍ പദ്ധതി നടപ്പാകാതിരിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരില്‍ പറഞ്ഞു.
highlights: silverline, kodiyeri balakrishnan