ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ കേസ്

ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരെ കേസ്. യുപിയിലെ മഥുരയിലാണ് സംഭവം നടന്നത്. ഇയാള്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദമായി പെരുമാറുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഗോവിന്ദ് എന്ന അധ്യാപകനാണ് വിദ്യാര്‍ത്ഥിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. പെണ്‍കുട്ടിയുടെ കൈയ്യില്‍ ബലമായി ഇയാള്‍ പിടിക്കുന്നതും വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്.

ഇയാള്‍ക്കെതിരെ വിദ്യാര്‍ത്ഥിനി നേരത്തെ പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയതിന് ഇയാള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ വിട്ടപ്പോള്‍ ഇയാള്‍ വിദ്യാര്‍ത്ഥിയോട് അല്‍പ്പനേരം നില്‍ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇയാള്‍ പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.

അതേസമയം പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കോസികാലന്‍ പ്രദേശത്തെ ഒരു ഹൈസ്‌കൂളിലാണ് സംഭവം നടന്നത്.

അധ്യാപകനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് പറഞ്ഞു. പ്രതിയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

spot_img

Related news

നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു

നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ ജിജി ആശുപത്രിയിലായിരുന്നു...

തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ടു സ്ത്രീകള്‍; രേഖാ ചിത്രം പുറത്ത് വിട്ട് പൊലീസ്; ആറ് വയസുകാരി ആശുപത്രി വിട്ടു

കൊല്ലം: ഓയൂരിലെ ആറുവയസുകാരിയെ കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു....

ഒടുവില്‍ ശുഭവാര്‍ത്ത; അബിഗേല്‍ സാറയെ കണ്ടെത്തി 

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ...

കുസാറ്റ് ഫെസ്റ്റിൽ ദുരന്തം; ​ഗാനമേളക്കിടെ തിക്കും തിരക്കും; നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കളമശേരി കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലു വിദ്യാര്‍ഥികളില്‍...