10 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും 35,000 രൂപ പിഴയും വിധിച്ചു. വഴിക്കടവ് കാരക്കാേട് ആനപ്പാറ അബ്ദുല്ലയെ (അബ്ദുമാന്‍) ആണ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി കെ.പി.ജോയ് ശിക്ഷിച്ചത്. പിഴ അടച്ചാല്‍ കുട്ടിക്ക് നല്‍കണം. അല്ലെങ്കില്‍ 2 മാസം കൂടി തടവ് അനുഭവിക്കണം. 20152016 കാലഘട്ടത്തിലാണ് കേസിനിടയാക്കിയ സംഭവം.നിലമ്പൂരില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ആയിരുന്ന കെ.എം.ദേവസ്യ, പി.കെ.സന്തോഷ് എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സാം കെ. ഫ്രാന്‍സിസ് ഹാജരായി.പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു