കൊല്ലം കിളികൊല്ലൂരില്‍ പെണ്‍കുഞ്ഞിനോട് ലൈംഗികാതിക്രമം നടത്തിയ വയോധികനെ കിളികൊല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കിളികൊല്ലൂര്‍, കെ.ആര്‍.നഗര്‍55, കൊട്ടിലില്‍ വീട്ടില്‍ മുഹമ്മദ്കുഞ്ഞ് (66) ആണ് പിടിയിലായത്.
കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത പ്രകടമായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അതിക്രമത്തിന്റെ വിവരങ്ങള്‍ പുറത്തറിഞ്ഞത്. ഇന്‍സ്‌പെക്ടര്‍ ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.