ലാന്റിങ്ങിനിടെ സ്‌പൈസ് ജെറ്റ് വിമാനം ആകാശച്ചുഴിയില്‍ പെട്ടുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഞായറാഴ്ച മുംബൈയില്‍ നിന്ന് പശ്ചിമബംഗാളിലെ ദുര്‍ഗാപൂറിലേക്കു പോയ സ്‌പൈസ് ജെറ്റ് ബോയിങ് ബി737 വിമാനത്തിലെ യാത്രികര്‍ക്കാണ് പരിക്ക്. 14 യാത്രികര്‍ക്കും 3 ജീവനക്കാര്‍ക്കുമാണ് പരിക്കേറ്റത്.
വലിയ കുലുക്കത്തെ തുടര്‍ന്ന് തല ഇടിച്ചുമുറിഞ്ഞതിനെ തുടര്‍ന്ന് നിരവധി യാത്രികര്‍ക്ക് മുറിവിന് തുന്നലിട്ടു. ഒരു യാത്രികന് നട്ടെല്ലിനു പരിക്കേറ്റതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
ഭീതിതമായ സാഹചര്യമുണ്ടായെങ്കിലും വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യിക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ അപകടമൊഴിവായി. സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ട്.