സേതുരാമയ്യര്‍ സിനിമാ പരമ്പരയിലെ അഞ്ചാം ഭാഗത്തിന്റെ പേര് പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച സീരീസായ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാ?ഗത്തിന്റെ ടൈറ്റില്‍ പുറത്ത് വിട്ടു. ‘സിബിഐ 5 ദി ബ്രെയിന്‍’ എന്നാണ് സിനിമയുടെ പേര്. തന്റെ സമൂഹമാധ്യമ ക്കൗണ്ടുകളിലൂടെ മമ്മൂട്ടി തന്നെ ടൈറ്റില്‍ റിവീല്‍ മോഷന്‍ പോസ്റ്റര്‍ പങ്കുവച്ചു. ബാസ്‌കറ്റ് കില്ലിംഗ് എന്ന ഏറെ സുപരിചിതമല്ലാത്ത കൊലപാതക രീതിയാണ് സിബിഐ അഞ്ചാം ഭാഗം പറയുന്നത്. 3 വര്‍ഷം കൊണ്ടാണ് എസ് എന്‍ സ്വാമി തിരക്കഥ പൂര്‍ത്തിയാക്കിയത്.

കെ മധു തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സ്വര്‍ഗചിത്രയാണ് നിര്‍മ്മാണം. അഖില്‍ ജോര്‍ജ് ആണ് ക്യാമറ. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും ജേക്‌സ് ബിജോയ് മ്യൂസിക്കും നിര്‍വഹിക്കും.
32 വര്‍ഷങ്ങള്‍ക്കു മുന്‍പ്, 1988ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെ ആരംഭിച്ച സിനിമാ പരമ്പര മമ്മൂട്ടിയുടെ കരിയറിലും മലയാള സിനിമയിലും ശ്രദ്ധേയമായ സ്വാധീനമാണ് ചെലുത്തിയത്. ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ സിനിമകളാണ് ഇതുവരെ പരമ്പരയില്‍ പുറത്തിറങ്ങിയത്. ഈ സിനിമയോടെ സേതുരാമയ്യര്‍ സിബിഐ പരമ്പര അവസാനിക്കുമെന്നും സൂചനയുണ്ട്.

spot_img

Related news

‘ദൃശ്യം 3’ വൻ വിജയം; നാലാം ഭാഗം പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂർ

മലയാള സിനിമയിലെ ജനപ്രിയ ക്രൈം ത്രില്ലർ ഫ്രാഞ്ചൈസിയായ ‘ദൃശ്യം’ മൂന്നാം ഭാഗത്തിന്...

‘ടോക്സിക്’ പ്രീ റിലീസ് ഇവന്റിൽ അപകടം; സൗണ്ട് സിസ്റ്റം തകർന്നുവീണ് രണ്ട് പേർക്ക് പരുക്ക്

ഹൈദരാബാദ്: മല്ല റെഡ്ഡി സര്‍വകലാശാലയില്‍ ടോക്‌സിക് സിനിമയുടെ പ്രീ റിലീസ് ഇവന്റിനിടെ...

ബെത്‌ലഹേം കുടുംബ യൂണിറ്റിന് മികച്ച പ്രതികരണം; ഓണം റിലീസിൽ കയ്യടി നേടി ചിത്രം

ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റിന്’ മികച്ച പ്രതികരണം. നിവിൻ...

ജനനായകൻ ഒടിടിയിൽ; ആഗോള കളക്ഷനിലും മുന്നേറ്റം

2026ലെ തമിഴ് ചിത്രങ്ങളിൽ ആഗോളതലത്തിൽ മികച്ച കളക്ഷൻ നേടിയ ചിത്രമായി മുന്നേറി...

ടോക്സിക് റിലീസിന് ഇനി ഒരാഴ്ച; അഡ്വാൻസ് ബുക്കിങ് ഇന്ന് ആരംഭിക്കും

റിലീസിന് ഇനി ഒരാഴ്ച മാത്രം ബാക്കി നിൽക്കെ യഷ് നായകനായ ‘ടോക്സിക്’...