ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ പുതിയ റോക്കറ്റ് എസ്എസ്എല്‍വി ഡി2 വിന്റെ രണ്ടാം പരീക്ഷണ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 9.18നാണ് വിക്ഷേപണം ചെയ്തത്.
മൂന്ന് ചെറിയ ഉപഗ്രഹങ്ങളെ എസ്എസ്എല്‍വി ഭ്രമണപഥത്തിലെത്തിച്ചു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, അമേരിക്കന്‍ കന്പനി അന്റാരിസിന്റെ, ജാനസ് 1, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നിവയാണ് ഭ്രമണപഥത്തിലെത്തിച്ചത്.