പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതി കസ്റ്റഡിയില്‍ ഉള്ള തപാല്‍ വോട്ടുകളുടെ പരിശോധന ഇന്ന്

മലപ്പുറം : പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതി കസ്റ്റഡിയില്‍ ഉള്ള തപാല്‍ വോട്ടുകളുടെ പരിശോധന ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.30നാണ് ഇരുകക്ഷികളും ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തില്‍ ബാലറ്റുകള്‍ പരിശോധിക്കുക. വോട്ടുകളില്‍ കൃത്രിമത്വം നടന്നോയെന്നറിയാന്‍ പരിശോധന നടത്താന്‍ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിറക്കിയിരുന്നു. ബാലറ്റുകള്‍ നേരിട്ട് പരിശോധിക്കാന്‍ അവസരം വേണമെന്ന ഇടത് സ്ഥാനാര്‍ത്ഥി കെ.പി. എം. മുസ്തഫയുടെ ആവശ്യപ്രകാരം ആയിരുന്നു നടപടി

തര്‍ക്ക വിഷയമായ 348 സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടികള്‍ സൂക്ഷിക്കുന്നതില്‍ പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ക്കും ഇത് മലപ്പുറത്തേക്ക് കൊണ്ടു വന്നതില്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്കും ഗുരുതര വീഴ്ചയുണ്ടായെന്നായിരുന്നു റിട്ടേണിങ് ഓഫീസര്‍ കൂടിയായ പെരിന്തല്‍മണ്ണ സബ് കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്.

spot_img

Related news

മീൻ പിടിക്കാൻ പോയ കടലിൽ വീണ് യുവാവ് മരിച്ചു

പരപ്പനങ്ങാടിയിൽ മത്സ്യം മീൻ പിടിക്കുന്നതിനിടയിൽ യുവാവ് കടലിൽ വീണ് മരിച്ചു. ഇന്ന്...

നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരണപ്പെട്ടു

പൊന്നാനി തെക്കേപ്പുറം സ്വദേശി ചക്കരക്കാരന്റെ മുഹമ്മദ് അസറുദ്ധീന്‍(24) നാണ് മരണപ്പെട്ടത്.ഒരാള്‍ കോട്ടക്കല്‍...

കുറ്റിപ്പുറത്ത് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഇരുപത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു

കുറ്റിപ്പുറം പള്ളിപ്പടിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഇരുപത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞ്...

വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങി മരണപ്പെട്ടു.എടവണ്ണപ്പാറ സ്വദേശി സന ഫാത്തിമയാണ് മുങ്ങി മരിച്ചത്.

എടവണ്ണപ്പാറ ചാലിയാറില് വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങി മരണപ്പെട്ടു.എടവണ്ണപ്പാറ വെട്ടത്തൂര്‍ വളച്ചട്ടിയില്‍ സ്വദേശി...

ചിറക്കൽ ഉമ്മർ പുരസ്കാരം ഏറ്റുവാങ്ങി

കൊൽക്കത്ത ആസ്ഥാന മായുള്ള യൂണിവേഴ്‌സൽ റിക്കാർഡ് ഫോറത്തിൻെറ 2023-ലെ ചരിത്ര പുരസ്കാരം...