സന്തോഷ് ട്രോഫി ഫുട്ബോളിൽ ഇന്ന് കലാശപ്പോര്; മത്സരം രാത്രി എട്ടുമണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ

മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോളിൽ ഇന്ന് കലാശപ്പോര്. ഫൈനലിൽ ആതിഥേയരായ കേരളം ബംഗാളിനെ നേരിടും. രാത്രി എട്ടുമണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം.

കിരീട നിശ്ചയത്തിന്റെ അവസാനദിനം. ഇതുവരെ കളിച്ച കളികളും പയറ്റിയ അടവുകളും മതിയാകാതെ വരുന്ന പോര്. 90 മിനിറ്റ് പോരാട്ടത്തിന് സ്കോർ ബോർഡിലെ അക്കങ്ങൾക്കപ്പുറം വിലയുള്ള മത്സരം. ഇതുവരെയുള്ള കണക്കിന് ഇനി സ്ഥാനമില്ല. ഇരു സംഘങ്ങളും തയ്യാറായി കഴിഞ്ഞു. സെമിയിൽ പിന്നിൽനിന്ന് പൊരുതി നേടിയ വൻ വിജയം കേരളത്തിന് ആത്മവിശ്വാസം നൽകുന്നു. മധ്യനിര പതിവുപോലെ സജ്ജമാണ്. മുന്നേറ്റ നിരയിൽ വിഘ്നേശിന് പകരം ജസിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുമോ എന്ന് കണ്ടറിയണം.

ജസിനും അർജുൻ ജയരാജിനും നേരിയ പരിക്കുണ്ട്. പഴുതുകളടച്ച് പ്രതിരോധിച്ചാൽ കേരളത്തിന് മത്സരം എളുപ്പമാകും. കേരളത്തെ
മലപ്പുറത്തിന്റെ മണ്ണിൽ മുട്ടുകുത്തിക്കാൻ ആണ് ബംഗാൾ ശ്രമിക്കുന്നത്. പരിചയസമ്പന്നരായ താരങ്ങളെ ആദ്യ ഇലവനിൽ തന്നെ ഉൾപ്പെടുത്തുമെന്ന് പരിശീലകൻ വ്യക്തമാക്കി കഴിഞ്ഞു.

സ്ട്രൈക്കർമാരുടെ മിന്നും ഫോമും അവർക്ക് പ്രതീക്ഷ നൽകുന്നു. എന്നാൽ മുപ്പതിനായിരത്തിൽ അധികം കാണികളുടെ ആരവവും ആർപ്പുവിളിയും മറികടക്കുക എന്നത് ബംഗാളിന് കനത്ത വെല്ലുവിളിയാണ്.

spot_img

Related news

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

മലപ്പുറം ജില്ലയെ ചതിച്ച് സുജിത്ത് ദാസ് നേടിയ മെഡലുകള്‍ തിരികെ വാങ്ങണമെന്ന് പികെ നവാസ്

മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം...

അൽ സലാമയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആനുകൂല്യങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: അൽ സലാമ പെരിന്തൽമണ്ണയുടെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് 50 വയസ്സിന്...

ഓണ്‍ലൈന്‍ ആല്‍ബം സോങ്, റീല്‍സ് ഫെസ്റ്റ്: എന്‍ട്രികള്‍ ക്ഷണിച്ചു

മലപ്പുറം: ഓണത്തോടനുബന്ധിച്ഛ് ഇന്ത്യന്‍ ഷോര്‍ട് ഫിലിം സൊസൈറ്റി മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍...

വളാഞ്ചേരി പരിസരത്തുനിന്നും നഷ്ടപ്പെട്ട സ്വര്‍ണാഭരണത്തിന്റെ ഉടമയെ തേടി വളാഞ്ചേരി പോലീസ്.

വളാഞ്ചേരി: 2021 ഒക്ടോബര്‍ 21നാണ് വളാഞ്ചേരിയില്‍ നിന്നും സ്വര്‍ണാഭരണം ലഭിച്ചത്. യാത്രക്കാരിക്കാണ്...