സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരം; അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ പരിശോധന നടത്തി

മലപ്പുറം: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരം നടക്കുന്ന മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ പരിശോധന നടത്തി. ഇരു സ്റ്റേഡിയങ്ങളെക്കുറിച്ചും തൃപ്തി പ്രകടിപ്പിച്ച സംഘം അടിയന്തരമായി ചെയ്യേണ്ടതും പൂര്‍ത്തിയാക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ച് നിര്‍ദേശം നല്‍കി. പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 10നകം സ്റ്റേഡിയം എഐഎഫ്എഫിന് കൈമാറണം. എഐഎഫ്എഫ് കോമ്പറ്റീഷന്‍ മാനേജര്‍ രാഹുല്‍ പരേശ്വര്‍, പ്രതിനിധി ആന്‍ഡ്രൂര്‍ എന്നിവരാണ് സ്റ്റേഡിയം പരിശോധിച്ചത്.
തിങ്കള്‍ രാവിലെ പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ് ആദ്യം സന്ദര്‍ശിച്ചത്. നിലവിലെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി അറിയിച്ച സംഘം ചില അറ്റകുറ്റ പ്രവൃത്തികള്‍ നിര്‍ദേശിച്ചു. ശേഷം കോട്ടപ്പടി സ്റ്റേഡിയവും സംഘം പരിശോധിച്ച് നിലവാരം ഉറപ്പുവരുത്തി.പരിശീലന ഗ്രൗണ്ടുകളും പരിശോധിക്കുമെന്നും അറിയിച്ചിരുന്നെങ്കിലും അത് മറ്റൊരു ദിവസത്തേക്ക് മാറ്റി. സ്റ്റേഡിയങ്ങളുടെ പരിശോധനകള്‍ക്കുപുറമെ താരങ്ങള്‍ക്കും ഒഫീഷ്യല്‍സുകള്‍ക്കുമുള്ള നഗരത്തിലെ താമസ സൗകര്യങ്ങളും സംഘം പരിശോധിച്ചു.എഐഎഫ്എഫ് സംഘങ്ങള്‍ക്കൊപ്പം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇവന്റ് കോ –ഓഡിനേറ്ററുമായ യു ഷറഫലി, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എ ശ്രീകുമാര്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ പി ഹൃഷികേശ് കുമാര്‍ പി, കെ അബ്ദുല്‍ നാസര്‍, സി സുരേഷ്, കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധി എം മുഹമ്മദ് സലിം, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി അഷ്റഫ്, സെക്രട്ടറി പി എം സുധീര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു

spot_img

Related news

ഒരാള്‍ക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

മലപ്പുറം : നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള...

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 14കാരൻ മരിച്ചു

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 14കാരൻ മരിച്ചു....

നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു; മലപ്പുറത്ത് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി

മലപ്പുറം: നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ...

പെരിന്തല്‍മണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ല; പരിശോധനാ ഫലം വൈകിട്ട് ലഭിക്കും, വിവരങ്ങള്‍ കൈമാറുമെന്നും ജില്ലാ കലക്ടര്‍

മലപ്പുറം: പെരിന്തല്‍മണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്...

പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം. പെരിന്തല്‍മണ്ണ ഡിപ്പോയിലെ ഡ്രൈവര്‍...