വേദിയിലെ പെണ്‍വിലക്കില്‍ വിശദീകരണവുമായി സമസ്ത നേതാക്കള്‍

കോഴിക്കോട്: പൊതു വേദിയില്‍ പത്താംക്ലാസുകാരിയെ അപമാനിച്ചെന്ന വിവാദത്തില്‍ വിശദീകരണവുമായി സമസ്ത നേതാക്കള്‍. പെണ്‍കുട്ടികളെ വേദിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതില്‍ ഗുണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങളെ പ്രതിരോധിച്ച സമസ്ത നേതാക്കള്‍ വേദിയില്‍ വരുന്ന പെണ്‍കുട്ടികളുടെ ലജ്ജ കണക്കിലെടുത്താണ് ഇത്തരം ഒരു പരാമര്‍ശം നടത്തിയത് എന്നും അവകാശപ്പെട്ടു. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍, വിവാദത്തിന് തുടക്കമിട്ട പരാമര്‍ശം നടത്തിയ എംടി അബ്ദുള്ള മുസ്ലിയാര്‍ എന്നിവര്‍ നടപടികളെ ന്യായീകരിച്ചത്.

spot_img

Related news

പാതിവില തട്ടിപ്പ്; അനന്തു കൃഷ്ണന്റെ ഓഫീസില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തുകൃഷ്ണന്റെ ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. സംസ്ഥാന വ്യാപകമായി...

17കാരിയെ പീഡിപ്പിച്ച കൊണ്ടോട്ടി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് 33 വര്‍ഷം തടവും പിഴയും

മലപ്പുറം: 17വയസുകാരിയെ പലതവണ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ കേസില്‍ 42 കാരന് 33...

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; പീഡനക്കേസില്‍ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്‌

പീഡനക്കേസില്‍ നടന്‍ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത്...

കോട്ടയം നഴ്‌സിങ് കോളേജ് റാഗിങ്; പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം വിലക്കും

കോട്ടയം സര്‍ക്കാര്‍ നഴ്സിംഗ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിങ്ങില്‍ പ്രതികളായ അഞ്ച്...

മൂന്നാറില്‍ കാട്ടാന ആക്രമണം; ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തി മറിച്ചു

മൂന്നാറില്‍ കാട്ടാന ആക്രമണം. ദേവികുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന കുത്തിമറിച്ചു. ഓടിക്കൊണ്ടിരുന്ന...