കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും ഓണം ബോണസിനത്തില്‍ 2750 രൂപയും ഇന്ന് വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ജൂലൈ മാസത്തെ മുഴുവന്‍ ശമ്പളവും ഇന്ന് നല്‍കും. ഇതേത്തുടര്‍ന്ന് 26ാം തീയതി മുതല്‍ നടത്താനിരുന്ന സമരം തൊഴിലാളി യൂണിയനുകള്‍ പിന്‍വലിച്ചു.
താല്‍ക്കാലിക ജീവനക്കാര്‍, സ്വിഫ്റ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് 1000 രൂപവീതം ആനുകൂല്യം അനുവദിക്കും. കെഎസ്ആര്‍ടിസിയുടെ വരുമാനം ഏഴുകോടിയില്‍നിന്ന് ഒമ്പതു കോടിയാക്കി വര്‍ധിപ്പിക്കാന്‍ തൊഴിലാളി സംഘടനകള്‍ മുന്‍കൈ എടുക്കണമെന്ന എംഡിയുടെ നിര്‍ദേശം എല്ലാവരും അംഗീകരിച്ചു. ഇതോടെ പണിമുടക്കിനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറിയതായി സംഘടനാ നേതാക്കള്‍ അറിയിച്ചു.