മലപ്പുറം: മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. മുസ്ലിംലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം.
ദേശീയ അധ്യക്ഷന്‍ കെ.എം.ഖാദര്‍ മൊയ്തീനാണ് പ്രഖ്യാപനം നടത്തിയത്. മുന്‍ഗാമികള്‍ തെളിച്ച പാതയിലൂടെ മുസ്ലിം ലീഗിനെ നയിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. തനിക്കു വീഴ്ച സംഭവിച്ചാല്‍
മുസ്ലിം ലീഗിലെ മുതിര്‍ന്ന നേതാക്കള്‍ക്കു തിരുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് ലീഗിന് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടി
വന്നത്.ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്നു സാദിഖലി തങ്ങള്‍. ലീഗ് ഉന്നതാധികാരസമിതി അംഗമായ അദ്ദേഹം ഹൈദരലി തങ്ങള്‍
ചികിത്സയില്‍ കഴിയുന്ന സമയത്ത് പാര്‍ട്ടിയുടെ ചുമതല നിര്‍വഹിച്ചിരുന്നു. ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയര്‍മാന്‍ സ്ഥാനവും സാദിഖലി തങ്ങള്‍ക്കാണ് നല്‍കിയിട്ടുള്ളത്.