ബി.ജെ.പി ബന്ധം അവസാനിപ്പിക്കുകയാണെന്ന് മലപ്പുറം മുന്‍ നഗരസഭാധ്യക്ഷന്‍ സാധു റസാഖ്

മലപ്പുറം: പാര്‍ട്ടിയിലേക്ക് വന്നപ്പോള്‍ നല്‍കിയ വാഗ്ദാനം നേതൃത്വം പാലിക്കാത്ത സാഹചര്യത്തില്‍ ബി.ജെ.പി ബന്ധം അവസാനിപ്പിക്കുകയാണെന്ന് മലപ്പുറം മുന്‍ നഗരസഭാധ്യക്ഷന്‍ സാധു റസാഖ് അറിയിച്ചു. കേന്ദ്ര വഖഫ് കൗണ്‍സില്‍ ഡയറക്ടര്‍ സ്ഥാനം നല്‍കാമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനടക്കം അറിയിച്ചിരുന്നതായും എന്നാല്‍, വാക്ക് പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

മലപ്പുറത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കാനാണ് ബിജെപി ആവശ്യപ്പെട്ടത്. ഇതിനായി മലപ്പുറത്തെ പ്രധാന കോണ്‍ഗ്രസ് നേതാവിന്റെ മധ്യസ്ഥതയില്‍ പാലക്കാട് വച്ച് ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറുമായും ബിസിനസുകാരനായ മോഹന്‍ജിയുമായും ചര്‍ച്ച നടത്തി.

പാര്‍ട്ടിയില്‍ അംഗത്വമെടുക്കണ്ട, സഹയാത്രികന്‍ ആയാല്‍ മതി എന്ന് ഇവര്‍ നിര്‍ദേശിച്ചു. ഇതേക്കുറിച്ച് രണ്ട് മുസ്ലിം പണ്ഡിതരുമായി ചര്‍ച്ച നടത്തി. ഒഴുക്കിന് അനുകൂലമായി പോവുന്നതാണ് നല്ലതെന്ന് അവര്‍ നിര്‍ദേശിച്ചെന്നും സാധു റസാഖ് പറഞ്ഞു.തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചോദിച്ചു. തനിക്ക് നല്‍കിയ വാക്ക് പാലിച്ചാല്‍ മത്സരിക്കാന്‍ തയാറാണെന്ന് മറുപടി നല്‍കി. വ്യക്തിപരമായ നേട്ടത്തിനല്ല, ഒരുപാട് പേര്‍ക്ക് വലിയ കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ് ബിജെപിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായതെന്നാണ് റസാഖിന്റെ വാദം.

മലപ്പുറത്ത് പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കാന്‍ സഹായിക്കണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പലവട്ടം സംസാരിച്ചിട്ടും തനിക്ക് വാക്ക് നല്‍കിയ കാര്യങ്ങള്‍ പാലിച്ചില്ല. ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് കാര്യങ്ങള്‍ മനസിലാക്കിയത്. ഒരു പാര്‍ട്ടിയിലേക്കും പോവാന്‍ ആഗ്രഹിക്കുന്നില്ല. തയാറുമല്ല.ചെയ്ത മഹാതെറ്റിന് ഖേദം പ്രകടിപ്പിക്കുന്നതായും ദുഃഖം രേഖപ്പെടുത്തുന്നതായും സാധു റസാഖ് പറഞ്ഞു.

spot_img

Related news

ഹൃദയാഘാതം മൂലം മലപ്പുറം വളാഞ്ചേരി സ്വദേശി ഒമാനിൽ അന്തരിച്ചു

ഹൃദയാഘാതം മൂലം ഒമാനിലെ ബർക്കയിലെ സ്വകാര്യ ആശുപത്രിയിൽ മലപ്പുറം ...

തിരൂരില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി പോക്‌സോ കേസില്‍ അറസ്റ്റില്‍

മലപ്പുറം തിരൂരില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി പോക്‌സോ കേസില്‍ അറസ്റ്റില്‍....

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവം; പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവറെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കഴിഞ്ഞമാസം കോട്ടക്കൽ ഒതുക്കുങ്ങലിൽ ബസിലെ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ ഉണ്ടായ...

ഉംറ തീര്‍ത്ഥാടനത്തിന് പോയ രണ്ട് മലപ്പുറം വളാഞ്ചേരി സ്വദേശികള്‍ മരണപ്പെട്ടു

ജിദ്ദ: ഉംറ തീര്‍ത്ഥാടനത്തിന് പോയ രണ്ട് മലയാളികള്‍ മക്കയില്‍ മരണപ്പെട്ടു. വളാഞ്ചേരി...

മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍. നീറാട് എളയിടത്ത്...