ശബരിമല യാത്ര: ഓട്ടോറിക്ഷയും ചരക്കുവാഹനങ്ങളും അനുവദിക്കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

പത്തനംതിട്ട: ശബരിമല യാത്രയ്ക്ക് ഓട്ടോറിക്ഷയും ചരക്കുവാഹനങ്ങളും അനുവദിക്കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഹെല്‍മെറ്റില്ലാതെ എത്തുന്ന ബൈക്ക്‌സ്‌കൂട്ടര്‍ യാത്രികരില്‍നിന്ന് പിഴ ഈടാക്കും.

തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളില്‍നിന്ന് കൂടുതല്‍ പേര്‍ ഓട്ടോറിക്ഷകളില്‍ ശബരിമലയില്‍ എത്താറുണ്ട്. എന്നാല്‍ ഓട്ടോറിക്ഷകള്‍ക്ക് ജില്ലയ്ക്കകത്തും ജില്ലാ അതിര്‍ത്തിയില്‍നിന്ന് 20 കിലോമീറ്ററുമാണ് പെര്‍മിറ്റുള്ളതെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു.

ടെമ്പോ, ലോറി തുടങ്ങിയ ചരക്ക് വാഹനങ്ങള്‍ കെട്ടി അലങ്കരിച്ചും തീര്‍ഥാടകര്‍ ശബരിമല യാത്രയ്ക്ക് എത്താറുണ്ട്. ഇത്തരത്തിലുള്ള ശബരിമല യാത്രയും ഇത്തവണ തടയുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കുന്നു. ഇങ്ങനെ വരുന്നവരെ തടഞ്ഞ് പകരം യാത്രാസൗകര്യം മോട്ടോര്‍വാഹന വകുപ്പ് ഏര്‍പ്പെടുത്തിക്കൊടുക്കും.

spot_img

Related news

മലപ്പുറം വളാഞ്ചേരി മണ്ണത്ത്പറമ്പില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി 2 പേര്‍ കസ്റ്റഡിയില്‍

വളാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മൂന്ന് ദിവസം മുമ്പ് രാത്രിയില്‍...

ഇന്ന് മുതൽ കാലവർഷം കനക്കാൻ സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ

സംസ്ഥാനത്ത് കാലവർഷം ഇന്ന് മുതൽ ശക്തമാകാൻ സാധ്യത. ഇന്ന് മൂന്നു...

യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്

ആലപ്പുഴ: യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോര്‍...

തൃശൂരിന് പിന്നാലെ പാലക്കാടും നേരിയ ഭൂചലനം

പാലക്കാട്: തൃശൂരിന് പിന്നാലെ പാലക്കാടും നേരിയ ഭൂചലനം. പാലക്കാട് തിരുമിറ്റക്കോടാണ് ഭൂചലനം...

കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

പത്തനംതിട്ട: കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന...