രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി


രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ഡോളനിനെതിരെ 77.40 നിലവാരത്തിലേക്കാണ് തിങ്കളാഴ്ച്ച രാവിലെ വ്യാപാരം നടന്നത്. വെള്ളിയാഴ്ച്ച് 77.05 നിലവാരത്തിലായിരുന്നു ക്ലോസിംഗ്. എന്നാല്‍ രാവിലെ വ്യാപാരം ആരംഭിച്ചതോടെ ഇത് 77.42 ലേക്ക് എത്തി. ഇതോടെ മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 76.98 എമ്മ റെക്കാര്‍ഡ് ഇത് മറികടന്നു. ചൈനയിലെ ലോക്ക്ഡൗണ്‍, യുദ്ധം, ഉയര്‍ന്ന പലിശനിരക്കിനെക്കുറിച്ചുള്ള ഭയം തുടങ്ങിയ കാര്യങ്ങളാണ് ഡോളറിലേക്ക് നിക്ഷേപകരെ ആകര്‍ഷിച്ചത്.യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്കില്‍ അരശതമാനം വര്‍ധനവരുത്തിയത് തുടര്‍ച്ചയായി അഞ്ചാമത്തെ ആഴ്ചയും ഡോളറിന് കുതിപ്പേകി. നിലവില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഡോളര്‍.മെയ് മാസത്തെ ആദ്യത്തെ നാല് വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപകര്‍ 6,400 കോടി രൂപയാണ് രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് പിന്‍വലിച്ചത്. ഏഴ് മാസമായി ഇവര്‍ അറ്റവില്‍പ്പനക്കാരാണ്.

spot_img

Related news

സ്റ്റെബിലൈസര്‍ എന്ന പേരില്‍ ബസില്‍ എത്തിച്ചിരുന്നത് ലഹരി വസ്തു; ബസ് ഡ്രൈവര്‍ക്ക് 15 വര്‍ഷം തടവ്

കാണ്‍പൂര്‍: നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് പൊതുഗതാഗത വകുപ്പിന്റെ ബസില്‍ ലഹരിമരുന്ന് കടത്തിയ...

‘പുഷ്പ’യില്‍ ഫയര്‍ ആയി തീയറ്ററില്‍ തീപ്പന്തം കത്തിച്ചു; 4 പേര്‍ പിടിയില്‍

ബംഗളൂരു ബംഗളൂരുവില്‍ പുഷ്പ 2 റിലീസിനിടെ സ്‌ക്രീനിന് സമീപത്ത് പോയി തീപ്പന്തം...

ഇതുവരെ ആധാര്‍ പുതുക്കിയില്ലേ? 10 ദിവസം കഴിഞ്ഞാല്‍ പണം നല്‍കേണ്ടി വരും, സൗജന്യമായി എങ്ങനെ ചെയ്യാം?

ഓരോ ഇന്ത്യന്‍ പൗരന്റെയും സുപ്രധാന രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ്. തിരിച്ചറിയല്‍...

‘പുരുഷന്മാര്‍ക്കും ആര്‍ത്തവമുണ്ടായെങ്കില്‍ എന്നാഗ്രഹിച്ചു പോവുന്നു’; വനിതാ സിവില്‍ ജഡ്ജിമാരെ പിരിച്ചുവിട്ടതില്‍ സുപ്രീംകോടതി

ആറ് വനിതാ സിവില്‍ ജഡ്ജുമാരെ പിരിച്ചുവിട്ട സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതിക്ക് സുപ്രീം...

ഗൂഗിള്‍ മാപ്പ് കാണിച്ച വഴിയേ പോയി കാര്‍ പോയി വീണത് കനാലില്‍

ലഖ്‌നൗ: ഗൂഗിള്‍ മാപ്പ് നോക്കി ഡ്രൈവ്‌ ചെയ്ത കാര്‍ കനാലില്‍ വീണു....