പത്തുരൂപ സബ്‌സിഡി നിര്‍ത്തലാക്കി; ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

പത്തുരൂപ സബ്‌സിഡി നിര്‍ത്തലാക്കിയതോടെ ‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. കോവിഡ് ഭീഷണി ഒഴിഞ്ഞതിനാലാണ് ജനകീയ ഹോട്ടലുകള്‍ക്കുള്ള സബ്‌സിഡി പിന്‍വലിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം തദ്ദേശവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

202021ലെ സംസ്ഥാന ബജറ്റിലാണ് കേരളത്തിലിനിയാരും പട്ടിണി കിടക്കില്ലെന്ന വാഗ്ദാനവുമായി കുടുംബശ്രീക്ക് കീഴില്‍ 1000 ജനകീയ ഹോട്ടലുകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ജനകീയ ഹോട്ടലുകള്‍ കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ തുടങ്ങിയവയാണെന്നാണ് തദ്ദേശസ്വയംഭരണവകുപ്പ് ഇപ്പോള്‍ പറയുന്നത്. സ്വപ്നപദ്ധതിയില്‍നിന്നും സര്‍ക്കാര്‍ പിന്മാറിയതോടെ ആറായിരത്തോളം കുടുംബശ്രീ പ്രവര്‍ത്തകരാണ് പ്രതിസന്ധിയിലായത്. പത്തുരൂപ സബ്‌സിഡി നിര്‍ത്തലാക്കിയതോടെ ഊണിന്റെ വില 30 രൂപയാക്കി ഉയര്‍ത്തേണ്ടി വന്നു.

എട്ടുമാസത്തെ സബ്‌സിഡിത്തുക ലക്ഷങ്ങള്‍ കുടിശ്ശികയായി തുടരവേയാണ് സര്‍ക്കാരിന്റെ പൊടുന്നനെയുള്ള പിന്‍മാറ്റം. ഭക്ഷ്യവസ്തുക്കളുടെയും പാചകവാതകത്തിന്റെയും വില കൂടിയതിനെത്തുടര്‍ന്ന് പൂട്ടലിന്റെ വക്കിലെത്തിയ ഹോട്ടലുകള്‍ക്ക് ഫലത്തില്‍ വില വര്‍ധനകൊണ്ട് ഗുണമില്ല. സബ്!സിഡി പിന്‍വലിച്ചെങ്കിലും വില നിശ്ചയിക്കാനുള്ള അവകാശം ഇപ്പോഴും കുടുംബശ്രീ ജില്ലാമിഷനുതന്നെയാണ്. കെട്ടിടവാടക, വൈദ്യുതി, വെള്ളം ബില്ലുകള്‍ തുടര്‍ന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയാലും നഷ്ടത്തില്‍നിന്ന് കരകയറാന്‍ സാധ്യമല്ലെന്നാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നത്.

Related news

നടപ്പാതയിൽ ബാഗ് വെച്ചു, പിന്നാലെ ബസിനു മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപം ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുന്നിലേക്ക്...

പിണറായി കേരളത്തിന്റെ വികാരം; വേട്ടയാടിയിട്ടും പോറലേറ്റിട്ടില്ല: ടിപി രാമകൃഷ്ണൻ

സിഎംആർഎൽ–എക്സാലോജിക് കേസിൽ പിണറായി വിജയനെതിരായ നീക്കങ്ങൾ രാഷ്ട്രീയമായി നേരിടുമെന്ന് എൽഡിഎഫ് കൺവീനർ...

പെരിയാറിൽ നിന്ന് മണൽക്കടത്ത്; ഏഴ് കേസുകളിൽ പ്രതിയായ സംഘത്തിലെ പ്രധാനി പിടിയിൽ

കൊച്ചി: ആലുവ പെരിയാറിൽ നിന്ന് മണൽ വാരിക്കടത്തുന്ന സംഘത്തിലെ പ്രധാനികളിലൊരാൾ പിടിയിൽ....

ഡൽഹിയിലേക്കുള്ള മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കി റെയിൽവേ

ന്യൂഡൽഹി: ഒക്ടോബർ 10-ന് ഡൽഹിയിൽ നടക്കാനിരിക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിൻ സർവീസുകൾ...

മലപ്പുറത്തിന്റെ റെയിൽവേ യാത്രാദുരിതത്തിന് പരിഹാരം; വേണാട് നിലമ്പൂരിലേക്ക് നീട്ടാൻ നീക്കം

മലപ്പുറം: വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടണമെന്ന മലപ്പുറം ജില്ലയിലെ മലയോരവാസികളുടെ ദീർഘകാല...