തൃശൂര്‍: ഗുരുവായൂര്‍ സ്വദേശിയായ പ്രവാസി സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍വന്‍ കവര്‍ച്ച. തമ്പുരാന്‍പടിയിലെ കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ നിന്ന് ഇന്നലെ രാത്രിയിലാണ് ഒന്നേമുക്കാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണം കളവുപോയത്.
ബാലനും കുടുംബവും തിയേറ്ററില്‍ സിനിമ കാണാന്‍ പോയ നേരത്താണ് കവര്‍ച്ച നടന്നത്. വീടിന്റെ പിന്‍വാതില്‍ പൊളിച്ച നിലയിലാണ്. ബാലന് നാട്ടില്‍ സ്വര്‍ണാഭരണ വ്യവസായം നടത്തുന്നതിന് വേണ്ടി വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണമാണ് നഷ്ടമായത്. മോഷ്ടാവിന്റെ രൂപം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.