കോഴിക്കോട്: മലയാളി വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി പുറത്തെടുത്തു. ഫോറന്‍സിക് സംഘം, തഹസില്‍ദാര്‍ എന്നിവരടങ്ങുന്ന സംഘം പാവണ്ടൂര്‍ ജൂമാ മസ്ജിദ് ഖബറിടത്തില്‍ എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപതിയിലേക്ക് മാറ്റും. ആന്തരികാവയവങ്ങള്‍ രാസപരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം.
റിഫയുടെ മരണത്തിലെ സത്യം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. തുടരന്വേഷണത്തില്‍ നിര്‍ണയകമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. റിഫയുടെ മരണത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനും പങ്കുണ്ടെന്ന നിലപാടിലാണ് കുടുംബാംഗങ്ങള്‍.