സംസ്ഥാനത്ത് അരിവില കുതിക്കുന്നു; 45 ദിവസത്തിനുള്ളില്‍ 20 ശതമാനം വരെ വര്‍ധന

സംസ്ഥാനത്ത് അരി വില കുതിക്കുന്നു. വിവിധ അരി ഇനങ്ങളുടെ വിലയില്‍ 20 ശതമാനം വരെ വര്‍ധവുണ്ടായി. ഓണം ആകുമ്പോഴേക്കും ഇനിയും വില വര്‍ധിക്കാനാണ് സാധ്യത.

സംസ്ഥാനത്ത് അരിയുടെ വിലയില്‍ കഴിഞ്ഞ 45 ദിവസത്തിനുള്ളില്‍ 15 മുതല്‍ 20 % വരെ വര്‍ധനവാണ് ഉണ്ടായത്. മലബാര്‍ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള താരതമ്യേന വിലകുറഞ്ഞ നൂര്‍ജഹാന്‍ അരിക്ക് 10 രൂപയാണ് വര്‍ധിച്ചത്. ഒന്നര മാസം മുന്‍പ് 37 മുതല്‍ 38 രൂപവരെ ഉണ്ടായിരുന്ന നൂര്‍ജഹാന്‍ അരിക്ക് 39 മുതല്‍ 40 രൂപവരെയണിപ്പോള്‍.

48 രൂപയുണ്ടായിരുന്ന മട്ട അരിക്ക് 52 രൂപയായി. 40 മുതല്‍ 43 രൂപ വരെയുണ്ടായിരുന്നരൂന്ന കുറുവ അരിക്കും 3 രൂപയിലധികമാണ് വര്‍ദ്ധിച്ചത്. പൊന്നി അരിക്ക് 48 ല്‍ നിന്നും 52 ആയി. പച്ചരിക്കും വില ക്രമാതീതമായി ഉയര്‍ന്നു. 32 മുതല്‍ 33 വരെ ഉണ്ടായിരുന്ന പച്ചരിക്ക് 37 മുതല്‍ 39 രൂപ വരെയായി.

അരിയുടെ കയറ്റുമതി വര്‍ദ്ധിച്ചതോടെയാണ് വില വര്‍ധിക്കാന്‍ കാരണമാകുന്നതെന്നാണ് മൊത്ത വ്യാപാരികള്‍ പറയുന്നത്. ഓണക്കാലത്ത് ആന്ധ്രയില്‍ നിന്നുള്ള അരി വിതരണം കുറയുന്നതോടെ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്യും.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...