ട്രെയിന്‍ ഗതാഗതത്തില്‍ ഇന്നും നാളെയും നിയന്ത്രണം

സംസ്ഥാനത്ത് ഇന്നും നാളെയുമായി ട്രെയിന്‍ ഗാതഗത്തില്‍ നിയന്ത്രണം ഉള്ളതായി സതേണ്‍ റെയില്‍വേ അറിയിച്ചു.
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്നു വ്യാപകമായി ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റമുണ്ടായിരിക്കും. തൃശൂര്‍ യാര്‍ഡിലും ആലുവ- അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മാവേലിക്കര – ചെങ്ങന്നൂര്‍ റൂട്ടിലെ പാലത്തിന്റെ ഗര്‍ഡര്‍ നവീകരണവും ഉള്‍പ്പെടെയുള്ള ജോലികള്‍ നടക്കുന്നതിനാലാണ് സര്‍വീസുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.


ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ

• കൊച്ചുവേളി- ലോകമാന്യ ടെര്‍മിനസ് ഗരീബ്രഥ് എക്‌സ്പ്രസ് (12202)

• നാഗര്‍കോവില്‍ – മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസ് (16650)ട്രെയിന്‍ ഗതാഗതത്തില്‍ ഇന്നും നാളെയും നിയന്ത്രണം

• കൊച്ചുവേളി – നിലമ്പൂര്‍ രാജറാണി എക്‌സ്പ്രസ് (16349)

• തിരുവനന്തപുരം സെന്‍ട്രല്‍ – മധുര അമൃത എക്‌സ്പ്രസ് (16343)

• കൊല്ലം – എറണാകുളം അണ്‍റിസര്‍വ്ഡ് മെമു (06768)

• കൊല്ലം – എറണാകുളം അണ്‍റിസര്‍വ്ഡ് മെമു (06778)

• എറണാകുളം – കൊല്ലം മെമു എക്‌സ്പ്രസ് (06441)

• കായംകുളം – എറണാകുളം- കായംകുളം മെമു എക്‌സ്പ്രസ് (16310/16309)

• കൊല്ലം – കോട്ടയം- കൊല്ലം മെമു സ്‌പെഷല്‍ (06786/06785)

• എറണാകുളം – കൊല്ലം മെമു സ്‌പെഷല്‍ (06769)

• കായംകുളം – എറണാകുളം എക്‌സ്പ്രസ് സ്‌പെഷല്‍ (06450)

• എറണാകുളം – ആലപ്പുഴ മെമു എക്‌സ്പ്രസ് സ്‌പെഷല്‍ (06015)

• ആലപ്പുഴ – എറണാകുളം എക്‌സ്പ്രസ് സ്‌പെഷല്‍ (06452)

*നാളെ റദ്ദാക്കിയിരിക്കുന്നത്.*

ലോകമാന്യ തിലക് ടെര്‍മിനസ് – കൊച്ചുവേളി ഗരീബ് രഥ് എക്‌സ്പ്രസ് (12201),
നിലമ്പൂര്‍- കൊച്ചുവേളി രാജറാണി എക്‌സ്പ്രസ് (16350),
മധുര – തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്‌സ്പ്രസ് (16344)
എന്നീ ട്രെയിനുകളാണ് നാളെ റദ്ദാക്കിയിരിക്കുന്നത്.

*ഇന്ന് ഭാഗികമായി*
*റദ്ദാക്കിയ ട്രെയിനുകള്‍*

• ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന നാഗര്‍കോവില്‍ – കോട്ടയം എക്‌സ്പ്രസ് (16366) കൊല്ലത്ത് സര്‍വീസ് അവസാനിപ്പിക്കും

• രാവിലെ 5.25 ന് പുറപ്പെടുന്ന തിരുവനന്തപുരം – ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് (16302) എറണാകുളത്തു സര്‍വീസ് അവസാനിപ്പിക്കും.
ഈ ട്രെയിന്‍ തിരികെ (16301) വൈകിട്ട് 5.25 ന് എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്കു പുറപ്പെടും.

• ഉച്ചയ്ക്ക് 1.25 ന് പുറപ്പെടേണ്ട എറണാകുളം- ഹസ്രത് നിസാമുദീന്‍ മംഗള സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12617) ഉച്ചയ്ക്ക് 2.37ന് തൃശൂരില്‍ നിന്നു സര്‍വീസ് ആരംഭിക്കും

• രാവിലെ 7.20 ന് പാലക്കാട് ജം?ഗ്ഷനില്‍ നിന്നു പുറപ്പെടുന്ന എറണാകുളം മെമു എക്‌സ്പ്രസ് സ്‌പെഷല്‍ (06797) ചാലക്കുടിയില്‍ സര്‍വീസ് അവസാനിപ്പിക്കും.
ഈ ട്രെയിന്‍ തിരികെ (06798) വൈകിട്ട് 3.55 ന് ചാലക്കുടിയില്‍ നിന്നു പാലക്കാട്ടേക്കു സര്‍വീസ് ആരംഭിക്കും.

spot_img

Related news

ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂണ്‍ 4 ന് തിരിക്കും

കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂണ്‍...

ഇ -പോസ് മെഷീന്‍ വീണ്ടും തകരാറില്‍; സംസ്ഥാനത്ത് റേഷന്‍ വിതരണം നിര്‍ത്തിവെച്ചു

ഇ പോസ് മെഷീനിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നത്തെ റേഷന്‍...

വാഫി-വഫിയ്യ തര്‍ക്കങ്ങള്‍ക്കിടെ ലീഗ്, സമസ്ത നേതാക്കള്‍ ഒരുമിച്ചിരുന്നു; പ്രശ്ന പരിഹാരമുണ്ടായതായി സൂചന

വാഫി - വഫിയ്യ കോഴ്സുമായി ബന്ധപ്പെട്ട് സമസ്തയും പാണക്കാട് സാദിഖലി തങ്ങളുമായി...

നാണയ എടിഎമ്മുകള്‍ വരുന്നു; കേരളത്തില്‍ ആദ്യം കോഴിക്കോട്

രാജ്യത്തെ 12 നഗരങ്ങളില്‍ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍...

കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു

വീട്ടുമുറ്റത്ത് വെച്ച് ഇടിമന്നലേറ്റ് യുവതി മരിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍...

LEAVE A REPLY

Please enter your comment!
Please enter your name here