ഭുവനേശ്വറില്‍ കിണറ്റില്‍ വീണ വളര്‍ത്തു പൂച്ചയെ രക്ഷിക്കാനിറങ്ങിയ 50കാരന് ദാരുണാന്ത്യം. ഒഡിഷയിലെ ഭുവനേശ്വറിലാണ് സംഭവം നടന്നത്. പാട്യ റെയില്‍വേസ്‌റ്റേഷന് സമീപത്തുള്ള കിണറ്റില്‍ പൂച്ചയെ രക്ഷിക്കാനിറങ്ങിയ ശിബറാം
ശിബറാമിന്റെ വളര്‍ത്തുപൂച്ച കിണറ്റിലേക്ക് വീണിരുന്നു. ഇതിനെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടെയാണ് ശിബറാമും കിണറ്റിലേക്ക് വീണത്. 60 അടി താഴ്ചയുള്ള കിണറായിരുന്നു ഇത്.
പൂച്ചയെ രക്ഷിക്കാനായി ശിബറാം ഒരു കയറില്‍ ബക്കറ്റ് കെട്ടി കിണറ്റിലേക്ക് ഇട്ടുകൊടുക്കുകയായിരുന്നു. എന്നാല്‍ പിന്നീട് പൂച്ചയെ രക്ഷിക്കാനായി ഇദ്ദേഹവും കിണറ്റിലേക്ക് ചാടി.
കിണറ്റിനുള്ളില്‍ ശ്വാസമെടുക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഇതോടെ ശിബറാം മുങ്ങിത്താഴാനും തുടങ്ങി. ശിബറാം കിണറ്റില്‍ മുങ്ങിത്താഴുന്നത് പദ്മകേഷരിപൂര്‍ സ്വദേശിയായ ശങ്കര്‍ദാസ് കണ്ടിരുന്നു. തുടര്‍ന്ന് ശിബറാമിനെ രക്ഷിക്കാന്‍ ഇദ്ദേഹവും കിണറ്റിലേക്ക് എടുത്ത് ചാടി. എന്നാല്‍ ശിബറാമിന്റെ അതേ അവസ്ഥയായിരുന്നു ശങ്കര്‍ ദാസിനും സംഭവിച്ചത്. ഇരുവര്‍ക്കും കിണറ്റിനുള്ളില്‍ ശ്വാസമെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ശിബറാമിന്റെ സഹോദരന്‍ ഭജമാന്‍ സാഹുവിനെ വിവരമറിയിച്ചു. പിന്നീട് നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനെ വിളിച്ചു വിവരമറിയിച്ചു. അവരെത്തിയാണ് ശിബറാമിനെയും ശങ്കര്‍ ദാസിനേയും പുറത്തെത്തിച്ചത്. അപ്പോഴേക്കും ശിബറാം മരിച്ചിരുന്നു, ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം നടന്നത്.
കിണറ്റിനുള്ളില്‍ ഓക്‌സിജന്‍ കിട്ടാതായതോടെ ശ്വാസം മുട്ടിയാകാം ശിബറാം മരിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണകാരണം വ്യക്തമാകൂ.
ഗഞ്ചം ജില്ലയിലാണ് ശിബറാമും ഭജമാന്‍ സാഹുവും ജനിച്ച് വളര്‍ന്നത്. ഐസ്‌ക്രീം വിറ്റാണ് ഇവര്‍ ഉപജീവനം നടത്തിയിരുന്നത്. അതേസമയം ശങ്കര്‍ദാസിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നാണ് വിവരം.