പി.എഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസവിധി; 15000 ശമ്പള പരിധി സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: പിഎഫ് പെന്‍ഷന്‍ കേസില്‍ പെന്‍ഷന്‍ സ്‌കീമിലേക്ക് മാറ്റുന്ന തുകയ്ക്ക് അടിസ്ഥാനമാക്കുന്ന ശമ്പളത്തിന് 15,000 രൂപയുടെ മേല്‍പരിധി നിശ്ചയിച്ചത് സുപ്രീംകോടതി റദ്ദാക്കി. 15000 രൂപ മേല്‍പരിധി റദ്ദാക്കിയ കേരള ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവെച്ചു. പുതിയ പെന്‍ഷന്‍ സ്‌കീമിലേക്ക് മാറാന്‍ നാലുമാസത്തെ സമയപരിധിയും സുപ്രീംകോടതി അനുവദിച്ചു. അതേസമയം ഉയര്‍ന്ന വരുമാനത്തിനനുസരിച്ചുള്ള പെന്‍ഷന്‍ എന്നതില്‍ കോടതി തീരുമാനമെടുത്തില്ല.

കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം വന്ന 2014 സെപ്റ്റംബര്‍ ഒന്നിനു മുമ്പ് ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാതെ വിരമിച്ചവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കില്ല. വിരമിക്കുന്നതിന് മുമ്പുള്ള അഞ്ച് വര്‍ഷത്തെ ശരാശരി ശമ്പളമായിരിക്കും പെന്‍ഷന്‍ നിശ്ചയിക്കുന്നതിന് കണക്കാക്കുക.കേരള ഹൈക്കോടതി വിധിപ്രകാരം ഇത് അവസാനത്തെ 12 മാസത്തെ ശമ്പളത്തിന്റെ ശരാശരിയായിരുന്നു.

Related news

വിഖ്യാത നടൻ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം 75-ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന്

ഗോവ: വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു. 75 വയസായിരുന്നു....

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യം; ഡൽഹിയിൽ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം ശക്തമാകുന്നു

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ...

വോട്ടർ പട്ടികയിൽ നിന്ന് 13 കോടി പേർ പുറത്ത്; എസ്ഐആറിനെതിരെ രൂക്ഷ വിമർശനവുമായി പ്രകാശ് രാജ്

തിരുവനന്തപുരം: എസ്ഐആർ നടപടിക്കെതിരെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും രൂക്ഷ...

റിപ്പോ നിരക്ക് ഉയർത്തി ആർബിഐ; വായ്പാ പലിശയിൽ വർധനയ്ക്ക് സാധ്യത

മുംബൈ: വിവിധ വായ്പകൾ എടുത്തവർക്കു തിരിച്ചടി. റിസർവ് ബാങ്ക് റിപ്പോ നിരക്ക്...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇന്ത്യാ സഖ്യം എംപിമാരുടെ പ്രതിഷേധം

ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യം എംപിമാരുടെ...