കേരളത്തിന് ആശ്വാസം; ബഫർ സോൺ വിധിയിൽ ഇളവ് നൽകി സുപ്രീംകോടതി- ബഫർ സോണിലെ കർശന നിയന്ത്രണങ്ങൾക്കെതിരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളും കേന്ദ്രവും ഹർജി നൽകിയിരുന്നു

ബഫര്‍ സോണ്‍ വിധിയില്‍ ഇളവ് വരുത്തി സുപ്രീംകോടതി. കോടതിയുടെ മുൻ ഉത്തരവിലാണ് പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ബഫർ സോണിലെ കർശന നിയന്ത്രണങ്ങൾക്കെതിരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളും കേന്ദ്രവും ഹർജി നൽകിയിരുന്നു. ഇതിലാണ് ഇളവ് വരുത്തിക്കൊണ്ടുള്ള സുപ്രീംകോടതി വിധി.

രാജ്യത്തെ വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നിശ്ചയിക്കുമ്പോൾ നിർമാണപ്രവർത്തനങ്ങൾ പൂർണമായും നിർത്തിവയ്ക്കണമെന്ന ഉത്തരയിലാണ് നിലവിൽ ഇളവ് നൽകിയിരിക്കുന്നത്.

സമ്പൂർണ നിരോധനം സാധ്യമാകില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ മാസം വാദത്തിനിടെ പരാമർശിച്ചിരുന്നു. ഇതിൽ വ്യക്തത വരുത്തുന്നതാണ് പുതിയ ഉത്തരവ്. അതേസമയം, ക്വാറി, വലിയ നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണമുണ്ടാകും.

ഈ വിഷയവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതിയുടെ വനം-പരിസ്ഥിതി ബെഞ്ച് പരിഗണിക്കുന്നതിനിടെയാണ് ബഫർ സോണിൽ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയ ജൂൺ മൂന്നിലെ ഉത്തരവിൽ ഇളവ് വരുത്തുന്നതായി ബെഞ്ച് പറഞ്ഞത്.

സുപ്രീംകോടതിയുടെ ജൂൺ മൂന്നിലെ വിധിയിൽ ബഫർ സോണിൽ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് സമ്പൂർണ നിയന്ത്രണം എടുത്തുമാറ്റുന്നതായി ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.

spot_img

Related news

വാൽപ്പാറയിൽ പുലി പിടിച്ച ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

തമിഴ്‌നാട് വാല്‍പ്പാറയില്‍ പുലി പിടിച്ച ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ലയത്തിന്...

ഭർത്താവിന്റെ സ്വകാര്യ സ്വത്തല്ല ഭാര്യ; വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ല: മദ്രാസ് ഹൈക്കോടതി

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്ത് അല്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവിന്റെ ഒപ്പ്...

കാവിക്കൊടിക്ക് പകരം ത്രിവർണ പതാകയുള്ള ഭാരതാംബയുമായി ബിജെപി; പോസ്റ്റർ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ

കാവിക്കൊടിക്ക് പകരം ത്രിവര്‍ണ പതാകയുടെ ചിത്രവുമായി ബിജെപി. സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്ന്...

സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും മഴ കനക്കും

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ...

പുലിപ്പേടിയിൽ വാൽപ്പാറ; നാല് വയസുകാരിക്കായുള്ള തെരച്ചിൽ പുനഃരാരംഭിച്ചു

തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടു പോയ നാലു വയസുകാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല....