ഓണം ബംപര്‍ ലോട്ടറിക്ക് റെക്കോര്‍ഡ് വില്‍പന; ഇതുവരെ 20.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റു

ഓണം ബംപര്‍ ലോട്ടറിക്ക് റെക്കോര്‍ഡ് വില്‍പന. ജൂലൈ 27ന് ടിക്കറ്റ് വില്‍പന ആരംഭിച്ചതു മുതല്‍ ഇന്നലെ വരെ വിറ്റത് 20.5 ലക്ഷം ടിക്കറ്റുകള്‍. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ വിറ്റത് 12.83 ലക്ഷം ടിക്കറ്റുകളാണ്. 25 കോടിയാണ് ഒന്നാം സമ്മാനം. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ലോട്ടറി സമ്മാനവും ഓണം ബംപറിന്റേതാണ്. 500 രൂപയാണ് ടിക്കറ്റ് വില.

പാലക്കാടാണ് ടിക്കറ്റ് വില്‍പ്പനയില്‍ മുന്നില്‍. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം. തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകള്‍ തൊട്ടുപിന്നിലുണ്ട്. 30 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ അച്ചടിച്ചത്. പരമാവധി 90 ലക്ഷം ടിക്കറ്റുവരെ അച്ചടിക്കാന്‍ അനുമതിയുണ്ട്. ഒന്നാം സമ്മാനം 15 കോടിയില്‍നിന്ന് 25 കോടി രൂപയായി ഉയര്‍ത്തിയ കഴിഞ്ഞ വര്‍ഷവും ഓണം ബംപര്‍ വില്‍പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ആകെ 66,55,914 ടിക്കറ്റുകളാണ് വിറ്റത്. അച്ചടിച്ചത് 67,50,000 ടിക്കറ്റുകള്‍. തൊട്ടു മുന്‍ വര്‍ഷത്തേക്കാള്‍ 12.5 ലക്ഷം ടിക്കറ്റുകള്‍ കഴിഞ്ഞ വര്‍ഷം വിറ്റുപോയി. 25 കോടി സമ്മാനത്തുകയില്‍ 10% ഏജന്റിന്റെ കമ്മിഷനായിപോകും. ശേഷിക്കുന്ന തുകയില്‍ 30% നികുതി കഴിച്ചുള്ള തുകയാണ് ജേതാവിനു ലഭിക്കുക.

ഇത്തവണ ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. രണ്ടും മൂന്നും സമ്മാനങ്ങള്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ ആകര്‍ഷകമാക്കി. രണ്ടാം സമ്മാനം 20 കോടി രൂപയാണ്. ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ഇത് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്കാണ്. ആകെ സമ്മാനങ്ങള്‍ കഴിഞ്ഞ വര്‍ഷം 3,97,911 ആയിരുന്നത് ഇക്കുറി 5,34,670 ആയി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1,36,759 സമ്മാനങ്ങളാണ് ഇത്തവണയുള്ളത്. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്ക്. അഞ്ചാം സമ്മാനം 2 ലക്ഷം വീതം പത്തു പേര്‍ക്ക്. ഇതിനു പുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 12.55 കോടിരൂപയാണ് ഏജന്‍സി കമ്മിഷന്‍.

spot_img

Related news

തൃശൂരിന് പിന്നാലെ പാലക്കാടും നേരിയ ഭൂചലനം

പാലക്കാട്: തൃശൂരിന് പിന്നാലെ പാലക്കാടും നേരിയ ഭൂചലനം. പാലക്കാട് തിരുമിറ്റക്കോടാണ് ഭൂചലനം...

കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

പത്തനംതിട്ട: കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന...

ഇനി പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന നിലപാടിലുറച്ച് കെ. മുരളീധരന്‍

കോഴിക്കോട്: ഇനി പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന നിലപാടിലുറച്ച് കെ. മുരളീധരന്‍. തല്‍കാലം പൊതുരംഗത്തേക്കില്ലെന്നും...

തെരഞ്ഞെടുപ്പ് ഫലം; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി, അഡ്മിന്‍മാര്‍ക്ക് മുന്നറിയിപ്പ്

തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ തെറ്റിദ്ധാരണകളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന...

മുസ്ലിം ലീഗ് പ്രവേശനം തള്ളി അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട് മുസ്ലിം ലീഗ് പ്രവേശനം തള്ളി അഹമ്മദ് ദേവര്‍കോവില്‍. ഇടതുപക്ഷ മുന്നണിയില്‍...