ന്യൂഡല്‍ഹി: ബലാത്സംഗ കേസുകളില്‍ നടത്തുന്ന രണ്ട് വിരല്‍ പരിശോധനയ്ക്ക് എതിരെ കര്‍ശന നടപടി എടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. പരിശോധന നടത്തുന്നവര്‍ക്കെതിരെ
പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. ബലാത്സംഗ കേസിലെ അതിജീവിതയ്ക്ക് വീണ്ടും പീഡനം നല്‍കുന്നതാണ് രണ്ട് വിരല്‍ പരിശോധനയെന്ന് കോടതി നിരീക്ഷിച്ചു. മെഡിക്കല്‍ കോളേജുകളിലെ പാഠ്യപദ്ധതിയില്‍നിന്ന് രണ്ട് വിരല്‍ പരിശോധന സംബന്ധിച്ച ഭാഗം നീക്കാന്‍
സുപ്രീം കോടതി നിര്‍ദേശിച്ചു.
ബലാത്സംഗക്കേസുകളില്‍ രണ്ടുവിരല്‍ പരിശോധന നിരോധിച്ചു; മെഡിക്കല്‍ പഠനത്തില്‍നിന്നും ഒഴിവാക്കണമെന്ന് സുപ്രീംകോടതി
