രാമക്ഷേത്ര പ്രതിഷ്ഠ: നാളെ വൈകിട്ടേടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയില്‍ എത്തും; അയോധ്യയില്‍ കനത്ത സുരക്ഷ

കനത്ത സുരക്ഷയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മണിക്കൂറുകള്‍ മാത്രം. വിവിധ അതിര്‍ത്തിയില്‍ നിരീക്ഷണവും വാഹന പരിശോധനയും ശക്തമാക്കി. പ്രതിഷ്ഠാ ചടങ്ങും റിപ്പബ്ലിക് ദിനാഘോഷവും കണക്കിലെടുത്ത് ഡല്‍ഹിയിലും അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള പ്രത്യേക പൂജകള്‍ രാമക്ഷേത്രത്തില്‍ തുടരുകയാണ്. നാളെ വൈകിട്ടേടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയില്‍ എത്തും. ജനുവരി 22 ന് ഉച്ചവരെ ഡല്‍ഹിയിലും ഗുജറാത്തിലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉച്ചവരെ അവധി നല്‍കി. ഡല്‍ഹി ബാബര്‍ റോഡിന്റെ പേര് അയോധ്യാ മാര്‍ഗ് എന്നാക്കി ഹിന്ദു സേനാ പ്രവര്‍ത്തകര്‍ സ്റ്റിക്കര്‍ പതിച്ചു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു. വിജാപൂര്‍ എംഎല്‍എ സി ജെ ചാവ്ഡയാണ് രാജിവെച്ചത്. ജനുവരി 22 നാണ് അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടനം. ചടങ്ങിന്റെ ഭാഗമായി 11 സംസ്ഥാനങ്ങളാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അയോധ്യയിലെ രാമക്ഷത്രാ പ്രതിഷ്ഠയോടനുബന്ധിച്ചാണ് അവധി. അവധി പ്രഖ്യാപിച്ചതില്‍ ഭൂരിഭാഗവും ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളാണ്. ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാണ, മധ്യപ്രദേശ്, അസം, ഒഡീഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ത്രിപുര, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് 22ന് പൂര്‍ണമായോ ഭാഗികമായോ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

spot_img

Related news

‘ഗഗന്‍യാനി’ല്‍ പോകുന്ന നാല് യാത്രികരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; മലയാളികളുടെ അഭിമാനമായി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍

ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ 'ഗഗന്‍യാനി'ല്‍ പോകുന്ന നാല് യാത്രികരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി...

അഞ്ചാം വയസില്‍ ആദ്യമായി സ്റ്റേജില്‍, മനം കവര്‍ന്ന ‘ചിട്ടി ആയി ഹെ’; ഗസല്‍ രാജകുമാരന് വിട

പ്രിയപ്പെട്ടവരുടെ കത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രവാസിയുടെ ജീവിതം. പങ്കജ് ഉധാസ് സംഗീത...

സൂക്ഷിക്കുക!, വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തും തട്ടിപ്പ്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സുരക്ഷാ ഉദ്യോഗസ്ഥര്‍ നിതാന്ത ജാഗ്രതയിലായതോടെ, തട്ടിപ്പിന് പുതുവഴികള്‍ തേടുകയാണ് സൈബര്‍ ക്രിമിനലുകള്‍....

സാമൂഹിക മാധ്യമങ്ങള്‍ ഐടി നിയമങ്ങള്‍ പാലിക്കണം; നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

ഡീപ്‌ഫേക്കുകളെക്കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഐടി നിയമങ്ങള്‍ പാലിക്കാന്‍ എല്ലാ സോഷ്യല്‍...

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി 32 കാരി അധ്യാപികയ്ക്ക് പ്രണയം ; ഒളിച്ചോട്ടം; പോക്‌സോ കേസില്‍ അറസ്റ്റ്

ചെന്നൈയില്‍ പ്രായപൂര്‍ത്തിയാക്കാത്ത ആണ്‍കുട്ടിയുമായി ഒളിച്ചോടിയ അധ്യാപികയെ പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ്...