രാജ്യസഭ: 17 സംസ്ഥാനങ്ങളിൽനിന്ന് എംപിമാരില്ലാതെ കോൺഗ്രസ്

ന്യൂഡല്‍ഹി: ഭരണത്തിലിരുന്ന പഞ്ചാബിലടക്കം തോറ്റതിനുപിന്നാലെ രാജ്യസഭയിലെ അംഗബലത്തിലും കോണ്‍ഗ്രസ് കൂപ്പുകുത്തി. നിലവില്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 17 ഇടത്തുനിന്ന് കോണ്‍ഗ്രസിന് രാജ്യസഭയില്‍ പ്രാതിനിധ്യമില്ല. മാര്‍ച്ചില്‍ 33 എംപിമാരായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. എ കെ ആന്റണി അടക്കം നാലുപേരുടെ കാലാവധി പൂര്‍ത്തിയായി. പി ചിദംബരം, അംബികാസോണി, ജയ്‌റാം രമേഷ്, കപില്‍ സിബല്‍ തുടങ്ങി ഒമ്പതുപേരുടെ കാലാവധി ജൂണ്‍- ജൂലൈയില്‍ അവസാനിക്കും. ഈ തെരഞ്ഞെടുപ്പുകള്‍ കഴിയുമ്പോള്‍ 30 പേരാകും കോണ്‍ഗ്രസിന് രാജ്യസഭയില്‍ ആകെ ഉണ്ടാകുകയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.രാജ്യസഭയില്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പ്രാതിനിധ്യത്തിലേക്കാകും കോണ്‍ഗ്രസിന്റെ വീഴ്ച.

തമിഴ്‌നാട്ടില്‍ ഒഴിവുവരുന്ന ആറ് സീറ്റില്‍ ഒന്ന് ഡിഎംകെ വിട്ടുതരുമെന്ന് കോണ്‍?ഗ്രസ് കരുതുന്നു. എങ്കില്‍ അംഗബലം 31 ആകും. അപ്പോഴും യുപി, ആന്ധ്രപ്രദേശ്, പഞ്ചാബ്, തെലങ്കാന, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡിഷ, ഡല്‍ഹി, ഗോവ, എട്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് കോണ്‍ഗ്രസിന് രാജ്യസഭാംഗങ്ങള്‍ ഉണ്ടാകില്ല.

spot_img

Related news

സ്റ്റെബിലൈസര്‍ എന്ന പേരില്‍ ബസില്‍ എത്തിച്ചിരുന്നത് ലഹരി വസ്തു; ബസ് ഡ്രൈവര്‍ക്ക് 15 വര്‍ഷം തടവ്

കാണ്‍പൂര്‍: നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് പൊതുഗതാഗത വകുപ്പിന്റെ ബസില്‍ ലഹരിമരുന്ന് കടത്തിയ...

‘പുഷ്പ’യില്‍ ഫയര്‍ ആയി തീയറ്ററില്‍ തീപ്പന്തം കത്തിച്ചു; 4 പേര്‍ പിടിയില്‍

ബംഗളൂരു ബംഗളൂരുവില്‍ പുഷ്പ 2 റിലീസിനിടെ സ്‌ക്രീനിന് സമീപത്ത് പോയി തീപ്പന്തം...

ഇതുവരെ ആധാര്‍ പുതുക്കിയില്ലേ? 10 ദിവസം കഴിഞ്ഞാല്‍ പണം നല്‍കേണ്ടി വരും, സൗജന്യമായി എങ്ങനെ ചെയ്യാം?

ഓരോ ഇന്ത്യന്‍ പൗരന്റെയും സുപ്രധാന രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ്. തിരിച്ചറിയല്‍...

‘പുരുഷന്മാര്‍ക്കും ആര്‍ത്തവമുണ്ടായെങ്കില്‍ എന്നാഗ്രഹിച്ചു പോവുന്നു’; വനിതാ സിവില്‍ ജഡ്ജിമാരെ പിരിച്ചുവിട്ടതില്‍ സുപ്രീംകോടതി

ആറ് വനിതാ സിവില്‍ ജഡ്ജുമാരെ പിരിച്ചുവിട്ട സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതിക്ക് സുപ്രീം...

ഗൂഗിള്‍ മാപ്പ് കാണിച്ച വഴിയേ പോയി കാര്‍ പോയി വീണത് കനാലില്‍

ലഖ്‌നൗ: ഗൂഗിള്‍ മാപ്പ് നോക്കി ഡ്രൈവ്‌ ചെയ്ത കാര്‍ കനാലില്‍ വീണു....