32 വര്‍ഷങ്ങള്‍ക്കു ശേഷം രജനീകാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്നു

നീണ്ട 32 വര്‍ഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡിന്റെയും കോളിവുഡിന്റെയും താരരാജാക്കന്‍മാര്‍ ഒരുമിക്കുന്നു. ജയ് ഭീം സംവിധായകന്‍ ടി.ജെ ജ്ഞാനവേല്‍ ഒരുക്കുന്ന ‘തലൈവര്‍ 170’ എന്ന ചിത്രത്തിലാണ് രജനീകാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്നത്. സിനിമയുടെ ചിത്രീകരണം വരുന്ന സെപ്തംബറില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

വില്ലന്‍ വേഷത്തിലായിരിക്കും ബിഗ് ബി എത്തുക. വെള്ളിത്തിരയിലെ രണ്ട് ഇതിഹാസങ്ങള്‍ തമ്മിലുള്ള മത്സരിച്ചുള്ള പ്രകടനത്തിനായിരിക്കും ചിത്രം വേദിയാവുക. മുകുള്‍ എസ് ആനന്ദ് സംവിധാനം ചെയ്ത ‘ഹം’ എന്ന ചിത്രത്തിലാണ് രജനിയും ബച്ചനും അവസാനമായി ഒരുമിച്ചത്. അമിതാഭ് ടൈഗര്‍ എന്ന ശേഖര്‍ മല്‍ഹോത്രയെ അവതിരിപ്പിച്ചപ്പോള്‍ ഇന്‍സ്‌പെക്ടര്‍ കുമാര്‍ മല്‍ഹോത്രയുടെ വേഷത്തിലാണ് രജനിയെത്തിയത്. 1991ല്‍ പുറത്തിറങ്ങിയ ചിത്രം ഹിറ്റായിരുന്നു. നാഗ് അശ്വിന്റെ സംവിധാനത്തില്‍ അടുത്ത വര്‍ഷം പുറത്തിറങ്ങാന്‍ പോകുന്ന ‘കല്‍ക്കി 2898 എഡി’യില്‍ കമല്‍ഹാസനൊപ്പവും ബച്ചന്‍ അഭിനയിക്കുന്നുണ്ട്. പ്രഭാസ് നായകവേഷത്തിലെത്തുന്ന ചിത്രം ഒരു സയന്‍സ് ഫിക്ഷന്‍ ഡ്രാമയാണ്.

അതേസമയം ജയിലറിന്റെ വിജയത്തിനു ശേഷം ഉത്തരേന്ത്യയില്‍ യാത്രയിലാണ് രജനീകാന്ത്. ഹിമാലയത്തിലെ ആത്മീയ യാത്രക്ക് ശേഷം ഈയിടെയാണ് താരം തിരിച്ചെത്തിയത്.

Related news

ഒടിടിയിലെത്തിയിട്ടും തിയേറ്ററുകളിൽ ജനത്തിരക്ക്; ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ പുതിയ തരംഗം

ഒടിടിയിലെത്തിയിട്ടും തിയേറ്ററുകളിലെ ആവേശത്തിന് കുറവില്ല. നിവിൻ പോളിയും മമിത ബൈജുവും പ്രധാന...

കുട്ടികളുടെയും കുടുംബങ്ങളുടെയും പ്രിയമായി ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’

ഫഹദ് ഫാസിലിനെ നായകനാക്കി എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ഫാന്റസി ചിത്രം ‘ഡോണ്ട്...

തിയേറ്ററിൽ ചിരിയുടെ തിരമാല; ‘ധൂമകേതു’ രണ്ടാം വാരത്തിലേക്ക്

പ്രേക്ഷകർ ഏറ്റെടുത്ത ‘നെയ്മറി’ന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്ത പുതിയ...

ബിജു മേനോന്റെ ‘അവറാച്ചൻ ആൻഡ് സൺസ്’ ഒക്ടോബർ രണ്ടിന് തീയേറ്ററുകളിൽ

ബിജു മേനോനെ നായകനാക്കി ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ഫാമിലി എന്റർടൈനർ ‘അവറാച്ചൻ...

നിവിൻ പോളി ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലേക്ക്; ഒക്ടോബർ രണ്ട് മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ്

നിവിൻ പോളി നായകനായെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലേക്ക്. ജിയോ ഹോട്ട്സ്റ്റാറിൽ...