സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; 23 മുതൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് 23 മുതൽ 25 വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ഓഗസ്റ്റ് 23ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഓഗസ്റ്റ് 24ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലേർട്ട്. തൃശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മുന്നറിയിപ്പ്.

മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശിച്ചു. സാധ്യമെങ്കിൽ പകൽ സമയത്ത് തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്ന താഴ്ന്ന പ്രദേശങ്ങളിലുള്ളവരും സാഹചര്യം വിലയിരുത്തി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണം.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിലും ബലക്ഷയമുള്ള മേൽക്കൂരകളുള്ള വീടുകളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ, വൈദ്യുതി പോസ്റ്റുകൾ, ബോർഡുകൾ, മതിലുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കുകയും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുകയും വേണം.

ശക്തമായ മഴ പെയ്യുന്ന സമയത്ത് നദികൾ മുറിച്ചുകടക്കുകയോ നദികളിലും മറ്റ് ജലാശയങ്ങളിലും കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങുകയോ ചെയ്യരുത്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് അവസാനിക്കുംവരെ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയും അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലൂടെയും യാത്ര ചെയ്യുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണം. അതിശക്തമായ മഴയിൽ റോഡപകട സാധ്യത വർധിക്കാനും സാധ്യതയുണ്ട്.

തീരപ്രദേശങ്ങളിലും ജാഗ്രത നിർദേശിച്ചിട്ടുണ്ട്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ആവശ്യമായ ഘട്ടത്തിൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.

റെഡ്, ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുന്ന ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ മുൻകൂട്ടി സജ്ജീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു. പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പായി നിശ്ചയിച്ചിട്ടുള്ള കെട്ടിടവും അവിടേക്കുള്ള സുരക്ഷിതമായ വഴിയും നേരത്തെ തന്നെ മനസ്സിലാക്കി വെക്കണമെന്നും നിർദേശത്തിൽ പറയുന്നു.

spot_img

Related news

അർജുൻ ആയങ്കിക്കെതിരെ കാപ്പാ കേസ്; കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കൽ

കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കാപ്പാ കേസ് ചുമത്തി. കണ്ണൂർ സിറ്റി പൊലീസ്...

വിജയ് സർക്കാർ പ്രഖ്യാപിച്ച കാറുകൾ നിരസിച്ച് ഡിഎംകെ; പാർട്ടിയുടെ 59 എംഎൽഎമാരും വാഗ്ദാനം നിരസിക്കുന്നുവെന്ന് ഉദയനിധി

തമിഴ്നാട് മുഖ്യമന്ത്രി വിജയ് എംഎൽഎമാർക്ക് പ്രഖ്യാപിച്ച സൗജന്യ കാറുകൾ സ്വീകരിക്കില്ലെന്ന് ഡിഎംകെ....

ലക്ഷങ്ങൾ വിലയുള്ള പോത്തുകളെ മോഷ്ടിച്ച് കടത്തി; പ്രതി പിടിയിൽ

കൊച്ചി: പോത്തുകളെ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചാലക്കുടി എലിഞ്ഞിപ്ര കാട്ടിലെപറമ്പിൽ...

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; 50 സബ്‌സ്റ്റേഷനുകളിൽ ബാറ്ററി സ്റ്റോറേജ് സംവിധാനം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ ബാറ്ററി എനർജി സ്റ്റോറേജ്...

മുത്തങ്ങ സമരക്കേസ്: ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

എറണാകുളം: മുത്തങ്ങ സമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയെന്ന കേസിൽ ആദിവാസി ഗോത്ര...