ലക്ഷങ്ങൾ വിലയുള്ള പോത്തുകളെ മോഷ്ടിച്ച് കടത്തി; പ്രതി പിടിയിൽ

കൊച്ചി: പോത്തുകളെ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചാലക്കുടി എലിഞ്ഞിപ്ര കാട്ടിലെപറമ്പിൽ വീട്ടിൽ നിർമ്മൽ (40) ആണ് പുത്തൻവേലിക്കര പൊലീസ് പിടിയിലായത്.

പുത്തൻവേലിക്കര താഴഞ്ചിറ പാടത്ത് നിന്ന് മൂന്ന് പോത്തുകളെയും ബസാർ ഭാഗത്ത് നിന്ന് മൂന്ന് പോത്തുകളെയും കരിമ്പാടം ഭാഗത്ത് നിന്ന് ഒരു പോത്തിനെയുമാണ് പ്രതി മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയത്. ലക്ഷങ്ങൾ വിലമതിക്കുന്ന പോത്തുകളാണ് മോഷണം പോയത്.

മോഷണത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ ഉടമകളും കേസിൽ പ്രതികളാകുമെന്ന് പൊലീസ് അറിയിച്ചു. പുത്തൻവേലിക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ അനീഷ്, മനോജ് കുമാർ, ഗോപി, സീനിയർ സിപിഒ ലിഗിൽ ജോസ്, സിപിഒമാരായ സനൽ, വിനീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ നിർമ്മലിനെ റിമാൻഡ് ചെയ്തു.

spot_img

Related news

അർജുൻ ആയങ്കിക്കെതിരെ കാപ്പാ കേസ്; കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കൽ

കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കാപ്പാ കേസ് ചുമത്തി. കണ്ണൂർ സിറ്റി പൊലീസ്...

വിജയ് സർക്കാർ പ്രഖ്യാപിച്ച കാറുകൾ നിരസിച്ച് ഡിഎംകെ; പാർട്ടിയുടെ 59 എംഎൽഎമാരും വാഗ്ദാനം നിരസിക്കുന്നുവെന്ന് ഉദയനിധി

തമിഴ്നാട് മുഖ്യമന്ത്രി വിജയ് എംഎൽഎമാർക്ക് പ്രഖ്യാപിച്ച സൗജന്യ കാറുകൾ സ്വീകരിക്കില്ലെന്ന് ഡിഎംകെ....

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; 23 മുതൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; 50 സബ്‌സ്റ്റേഷനുകളിൽ ബാറ്ററി സ്റ്റോറേജ് സംവിധാനം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ ബാറ്ററി എനർജി സ്റ്റോറേജ്...

മുത്തങ്ങ സമരക്കേസ്: ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

എറണാകുളം: മുത്തങ്ങ സമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയെന്ന കേസിൽ ആദിവാസി ഗോത്ര...