കേരളത്തില്‍ അടുത്ത 5 ദിവസം മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കന്‍ ഛത്തീസ്ഗഡിനു മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ മണ്‍സൂണ്‍ പാത്തി അടുത്ത 4 ദിവസം സജീവമായി തുടരാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് അടുത്ത 5 ദിവസം മിതമായ / ഇടത്തരം രീതിയിലുള്ള മഴയാണു സാധ്യത. സെപ്റ്റംബര്‍ 7 മുതല്‍ 10 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.